കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
Jan 29, 2017, 17:35 IST
ന്യൂഡല്‍ഹി: (www.kvartha.com 29/01/2017) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം. വോട്ട് ചെയ്യാന്‍ കോഴ വാങ്ങണമെന്ന പ്രസ്താവന നടത്തിയതിനാണ് കെജരിവാളിനെതിരെ കേസെടുക്കാന്‍ ഗോവന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇക്കാര്യത്തില്‍ ജനുവരി 31നകം റിപോര്‍ട്ട് സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. മറ്റു പാര്‍ട്ടിക്കാര്‍ കോഴ വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കരുത്. പണം വാങ്ങിയ ശേഷം ആം ആദ്മിക്ക് വോട്ട് ചെയ്യണം' എന്നായിരുന്നു ഗോവയില്‍ നടന്ന പരിപാടിക്കിടെ കെജ്രിവാള്‍ പറഞ്ഞത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.
ബി ജെ പിയാണ് കെജരിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കെജരിവാളിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ആം ആദ്മിയുടെ അംഗീകാരം റദ്ദാക്കുമെന്നായിരുന്നു കമ്മീഷന്റെ മുന്നറിയിപ്പ്.
Keywords : New Delhi, National, Election-2017, Arvind Kejriwal, Goa, Election Commission, FIR against Arvind Kejriwal ordered by Election Commission for poll bribe remarks.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.