ഷാര്‍ജയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി പണം തട്ടിയ കേസില്‍ മലയാളി യുവാവിന് വധശിക്ഷ
Jan 30, 2017, 12:30 IST
ഷാര്‍ജ: (www.kvartha.com 30.01.2017) സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി പണം തട്ടിയ കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. തലശ്ശേരി കടവത്തൂര്‍ സ്വദേശിയും ഷാര്‍ജ അസ്ഹര്‍ അല്‍ മദീന ട്രേഡിങ് സെന്റര്‍ മാനേജരുമായ അടിയോടത്ത് അബൂബക്കറിനെ (50) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശിയും, അബൂബക്കറിന്റെ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തിലെ ജീവനക്കാരനുമായിരുന്ന കൈതപ്പുറത്ത് അബ്ദുല്‍ ബാസിത്തിനെ(24) യാണ് കഴിഞ്ഞ ദിവസം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15 മണിയോടെ ഷാര്‍ജ വ്യവസായ മേഖല 10ലെ ഖാന്‍സാഹിബ് കെട്ടിടത്തില്‍ വെച്ചാണ് അബൂബക്കറിനെ കൊലപ്പെടുത്തിയത്. അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന ഒന്നേ കാല്‍ ലക്ഷം ദിര്‍ഹം തട്ടിയെടുക്കാനായിരുന്നു ബാസിത്ത് കൊല ആസൂത്രണം ചെയ്തത്. കൃത്യം നിര്‍വഹിച്ച ശേഷം തട്ടിയെടുത്ത പണം തലയണ കവറിനുള്ളിലാക്കി ബാസിത്ത് തന്റെ മുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു. ഇത് തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിരുന്നു.
കൊല നടന്ന ദിവസും, തലേന്നും ബാസിത് അവധിയിലായിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Abu Dhabi, Gulf, Execution, Youth, Kerala, Kannur, Basith, Adiyodath Aboobacker.
കൊല്ലപ്പെട്ട അബൂബക്കറും പ്രതി സാബിത്തും

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.