പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടില്‍ അന്തിയുറങ്ങിയ മകളുടെ സുഹൃത്തിനെ രണ്ടാനച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചു

 


ദുബൈ: (www.kvatha.com 01.04.2016) സഹപാഠിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ സഹപാഠിയുടെ രണ്ടാനച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചു. അറുപത്തിമൂന്നുകാരനാണ് പ്രതി. ഇയാള്‍ക്കെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു.

നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. ആഘോഷത്തിനിടയില്‍ സുഹൃത്തിന്റെ അമ്മയും രണ്ടാനച്ഛനും മറ്റ് ചിലരും മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടവരുണ്ട്. ഇരുപതോളം സുഹൃത്തുക്കള്‍ സ്‌കൂളില്‍ നിന്നും പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവര്‍ മാനഭംഗത്തിന് ദൃക്‌സാക്ഷികളാണ്.

വൈകിട്ടത്തെ പിറന്നാളാഘോഷം കഴിഞ്ഞ് പലരും വീടുകളിലേയ്ക്ക് മടങ്ങിയപ്പോള്‍ മറ്റ് ചിലര്‍ അവിടെ കിടന്നുറങ്ങി. പീഡനത്തിനിരയായ പെണ്‍കുട്ടിയും അന്ന് അവിടെ അന്തിയുറങ്ങി. പിറ്റേന്ന് രാവിലെയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.

അതേസമയം വൈദ്യപരിശോധനയില്‍ ഇരയുടെ കൈകള്‍ക്കും കാലിനും ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതിന് തെളിവി ലഭിച്ചിട്ടില്ല. പ്രതിക്കെതിരെ നിരവധി പേര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പ്രതി കുറ്റം നിഷേധിച്ചു.

പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടില്‍ അന്തിയുറങ്ങിയ മകളുടെ സുഹൃത്തിനെ രണ്ടാനച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചു

SUMMARY: A British building consultant allegedly abused his stepdaughter’s friend who was staying overnight in his house after a birthday party, the Dubai Criminal Court heard.

Keywords: UAE, Abuse, Student,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia