ഓഫീസിനുള്ളില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരനെ സോഫ്റ്റായി കൈകാര്യം ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍!

 


ബാംഗ്ലൂര്‍: (www.kvartha.com 01/05/2015) ബലാല്‍സംഗ ശ്രമത്തെ മനസാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രം മറികടന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ വാര്‍ത്തകളില്‍ ഇടം നേടി. ബാംഗ്ലൂരിലെ ബന്നെര്‍ഘട്ട റോഡിലെ ഒറാക്കിള്‍ ഓഫീസിലാണ് സംഭവം നടന്നത്.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 26കാരിയായ സോഫ് വെയര്‍ എഞ്ചിനീയര്‍ക്ക് അന്ന് രാത്രി ഷിഫ്റ്റായിരുന്നു. വളരെ വൈകിയതിനാല്‍ അവള്‍ വീട്ടിലേയ്ക്ക് മടങ്ങാതെ ഓഫീസില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു. തന്റെ ക്യുബിക്കിളില്‍ ഇരുന്ന് ഉറങ്ങുന്നതിനിടയില്‍ ഓഫീസിലെ ജീവനക്കാരന്‍ പിന്നില്‍ നിന്നുമെത്തി അവളെ കെട്ടിപ്പുണര്‍ന്നു.

സംഭവം അത്ര പന്തിയല്ലെന്ന് കണ്ട യുവതി പതിയെ അടവ് പുറത്തെടുത്തു. ആ സമയം ഓഫീസില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഓഫീസില്‍ സിസിടിവി ക്യാമറയുണ്ടെന്നും അതില്‍ ദൃശ്യങ്ങള്‍ പതിയുമെന്നും അവള്‍ അയാളെ പറഞ്ഞ് ബോധിപ്പിച്ചു. മറ്റെവിടെയെങ്കിലും പോയി രമിക്കാമെന്ന് പറഞ്ഞ് അവള്‍ അയാളേയും കൂട്ടി താഴെയെത്തി.

ഓഫീസിനുള്ളില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരനെ സോഫ്റ്റായി കൈകാര്യം ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍!
അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് വിവരം ധരിപ്പിച്ചു. അവര്‍ യുവാവിനെ കൈയ്യോടെ പിടികൂടുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

യുവതി പരാതി നല്‍കുന്നതിനെതിരെ മാനേജ്‌മെന്റ് നീക്കമുണ്ടായെങ്കിലും യുവതി സധൈര്യം മുന്നോട്ട് പോവുകയായിരുന്നു.

SUMMARY: A woman techie was molested by a housekeeping staffer when she was alone at the Oracle office on Bengaluru's Bannerghatta Road during her late-night shift. According to JP Nagar police, it all happened in the early hours of Wednesday inside the Oracle office on Bannerghatta Road. 26-year-old Mansi Sharma (name changed), who is native of Bengaluru, has been working with Oracle for many years. On Wednesday, she was on a late-night shift. She stayed in her office as it was too late to go home.

Keywords: Rape attempt, Bangaluru, Oracle office, Housekeeping staff,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia