ലതാ നായര്‍ മരിച്ചെന്ന്‌ ഇന്ത്യാവിഷന്‍; ഫ്ലാഷ് ന്യൂസിലൊതുക്കി മനോരമ പിന്മാറി

 


ലതാ നായര്‍ മരിച്ചെന്ന്‌ ഇന്ത്യാവിഷന്‍; ഫ്ലാഷ് ന്യൂസിലൊതുക്കി മനോരമ പിന്മാറി
കൊച്ചി: രോഗബാധിതനായി ആശുപത്രി കിടക്കയില്‍ കിടന്ന സുകുമാര്‍ അഴീക്കോട് മരിച്ചെന്ന വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനുപിന്നാലെ ഇന്ത്യാവിഷന്‍ വീണ്ടും പുലിവാലുപിടിച്ചു. ഇന്നലെ ഉച്ചയോടെ കിളിരൂര്‍ പീഡനക്കേസിലെ പ്രധാന പ്രതി ലതാ നായര്‍ മരിച്ചെന്ന വാര്‍ത്തയാണ്‌ ഇന്ത്യാവിഷനെ വെട്ടിലാക്കിയത്. വാര്‍ത്ത പുറത്തുവരുമ്പോള്‍ കേസിന്റെ വിചാരണയുടെ ഭാഗമായി ലതാനായര്‍ കൊല്ലത്തായിരുന്നു. ഇതിനിടെ വാര്‍ത്ത മനോരമയും ഫ്ലാഷ് ന്യൂസായി കാണിക്കാന്‍ തുടങ്ങി. വാര്‍ത്ത പോലീസ് തലപ്പത്തുപോലും ആശയക്കുഴപ്പം സൃഷ്ടിച്ചു. ലതയുടെ വീട്ടിലും ബന്ധുക്കളുടെ അടുത്തും അന്വേഷണവുമായി മാധ്യമപ്രവര്‍ത്തകരെത്തി. ഇതിനിടെ ലതാനായരെതേടി അമൃതാ ആശുപത്രിയിലേയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ പാഞ്ഞു. മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനാളുകള്‍ ലതാ നായരുടെ വീട്ടിലെത്തി. ഒടുവില്‍ മരണവാര്‍ത്ത തെറ്റായിരുന്നുവെന്നറിയിച്ച് ക്ഷമാപണം നടത്തി ഇന്ത്യാവിഷന്‍ വാര്‍ത്തയില്‍ നിന്നും പിന്മാറി. അമൃതാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന ലതാ നായര്‍ എന്ന ഒരു സ്ത്രീയുടെ മരണവാര്‍ത്തയാണ് ഇത്രയധികം പുലിവാല്‍ ഒപ്പിച്ചത്. ഇതിനിടെ തെറ്റായ വാര്‍ത്ത റിപോര്‍ട്ട് ചെയ്ത ചാനലിനെതിരെ ലതാനായര്‍ നിയമനടപടി സ്വീകരിക്കുമെന്നാണ്‌ റിപോര്‍ട്ട്.

English Summery
Kochi: India Vision telecasts fake report on Latha Nair's death. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia