എ.കെ ആന്റണിയുടെ മകനും സിനിമയിലേയ്ക്ക്

 


എ.കെ ആന്റണിയുടെ മകനും സിനിമയിലേയ്ക്ക്
രാഷ്ട്രീയത്തിലെ കറപുരളാത്ത വ്യക്തിത്വത്തിനുടമയായ എ.കെ ആന്റണിയുടെ മകന്‍ അജിത്ത് ആന്റണി വെള്ളിത്തിരയിലേയ്ക്ക്. ഒബ്റോയ് എന്ന ചിത്രത്തിലൂടെയാണ്‌ അജിത്ത് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത്. കേന്ദ്രമന്ത്രി വിലാസ് റാവു ദേശ് മുഖിന്റെ മകന്‍ റിതേഷ് ദേശ്മുഖ്, ലോക്ജനശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് തുടങ്ങിയവര്‍ക്കൊരു പിന്‍ ഗാമിയാണ്‌ അജിത്ത് ആന്റണി. മകന്റെ ഇഷ്ടത്തിന്‌ ആന്റണി ആദ്യം എതിരുനിന്നെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു.

അടുത്തമാസം ആദ്യം ഒബ്റോയിയുടെ ചിത്രീകരണം ആരംഭിക്കും. 'നല്ലവന്‍' ഒരുക്കിയ അജി ജോണാണ്‌ ഒബ്റോയിയുടെ സംവിധായകന്‍. വടക്കെ ഇന്ത്യയിലെ വ്യവസായികളും കൂട്ടുകുടുംബവും അവര്‍ക്കിടയിലെ കിട മത്സരവും ഇതിവൃത്തമാകുന്ന ഒബ്റോയിയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും അജിത് ആന്റണിയാണ്. വമ്പന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുടെ മകന്റെ വേഷത്തിലാകും അജിത് എത്തുക. കഥാപാത്രമായി മാറുന്നതിന്റെ ഭാഗമായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ജൂനിയര്‍ ആന്റണി. മലയാളത്തില്‍ ചിത്രീകരിക്കുന്ന സിനിമ അടുത്ത ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പുറത്തിറങ്ങും. ഡല്‍ഹിയിലെ ഒരു പ്രമുഖ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 15 കോടിക്ക് മേലെയാണ്.

English Summery
In an interesting development, Central Defence Minister A K Antony's son Ajith Antony is all set to enter cinema. He will be debuting into filmdom with a thriller named 'Oberoi', to be directed by Aji John.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia