Unskippable Ads | സഹിച്ചേ മതിയാവൂ; പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം

 
Instagram Confirms Testing Unskippable Ads, Says Always Trying to Drive ‘Value for Advertisers’: Report, Technology, Tech News, News, National


സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ് ചെയ്യാനാകാത്ത തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. 

പ്രീമിയം വരിക്കാരായാല്‍ ഈ പരസ്യങ്ങളൊന്നും കാണേണ്ടി വരില്ല.

ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക.

ന്യൂഡെല്‍ഹി: (KVARTHA) സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ് ചെയ്യാനാകാത്ത തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ചില വീഡിയോകള്‍ക്ക് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യവുമുണ്ടാവാറുണ്ട്. യൂട്യൂബ് പ്രീമിയം വരിക്കാരായാല്‍ ഈ പരസ്യങ്ങളൊന്നും കാണേണ്ടി വരില്ല. ഇതിന് സമാനമായി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കം നടക്കുകയാണ്. 

ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുകയെന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. യൂട്യൂബിന് സമാനമായാവും ഇന്‍സ്റ്റഗ്രാമില്‍ പെയ്ഡ്, സൗജന്യ സബ്‌സ്‌ക്രിപ്ഷനുകള്‍ അവതരിപ്പിക്കുക. ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. 

പരസ്യങ്ങള്‍ കാണിക്കുന്ന പുതിയ രീതിയാണ് ആഡ് ബ്രേകുകള്‍. ഇത് വന്നാല്‍ ചിലപ്പോള്‍ ബ്രൗസ് ചെയ്യുന്നതിന് മുമ്പ് തന്നെ പരസ്യങ്ങള്‍ കാണേണ്ടി വന്നേക്കുമെന്നാണ് ഇതെക്കുറിച്ച് പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്. പരസ്യത്തിലെ ഇന്‍ഫോ ബടനില്‍ ക്ലിക് ചെയ്ത ഉപഭോക്താവിന്റെതാണ് ശ്രദ്ധേയമാകുന്ന ഈ കുറിപ്പ്.

എന്നാല്‍ ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്. മൂന്ന് മുതല്‍ അഞ്ച് സെകന്‍ഡ് വരെയുള്ള സ്‌കിപ് ചെയ്യാനാകാത്ത പരസ്യങ്ങളാണ് കാണുക. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഇവ കാണാറുള്ളത്. 

ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു പരസ്യ രീതി ശല്യമാകുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം, ഇത് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അഭിപ്രായം തേടാനാകാം ഇപ്പോള്‍ പരീക്ഷിക്കുന്നതെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia