Troll | ബിജെപിയുടെ 'അബ്കി ബാർ 400 പാർ' പ്രചാരണം പൊളിഞ്ഞു; സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ മഴ 

 
lok sabha election results memes galore as bjps abki baar


നിതീഷ് കുമാറിന്റെ ചാഞ്ചാട്ടത്തിനുള്ള സാധ്യതകളും ട്രോളുകളിൽ നിറയുന്നുണ്ട്

ന്യൂഡെൽഹി: (KVARTHA) 400 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി നടത്തിയ 'അബ്കി ബാർ 400 പർ' പ്രചാരണം പൊളിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ മഴ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 295 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ഇൻഡ്യ സഖ്യം 220-ലധികം സീറ്റുകളിൽ മുന്നിലാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് വലിയ വിജയം പ്രവചിച്ചിരുന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് നേരെ വിപരീതമാണ് പുറത്തുവരുന്ന ഫലസൂചനകൾ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സിനിമകളിൽ നിന്നും മറ്റുമുള്ള മെമെകൾ പ്രവഹിക്കുകയാണ്. 
രസകരമായ കമന്റുകളുടെയും ആക്ഷേപഹാസ്യത്തിൻ്റെയും കേന്ദ്രമായി എക്‌സ്, ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമാണ് ബിജെപിക്ക് ഏറ്റവും വലിയ ആഘാതം. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അടങ്ങുന്ന ഇൻഡ്യ മുന്നണി 80ൽ 42 സീറ്റുകളിലും മുന്നിലാണ്.

പശ്ചിമ ബംഗാളിൽ, മിക്ക എക്സിറ്റ് പോളുകളും ബിജെപിക്ക് 30 ലധികം സീറ്റുകളും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് (TMC) 10 സീറ്റുകളും പ്രവചിപ്പിച്ചപ്പോൾ, ഫലം വിപരീതമായി മാറി. ഏറ്റവും പുതിയ ലീഡ് നില പ്രകാരം 42ൽ 33 സീറ്റുകളിൽ ടിഎംസിയും ഒമ്പത് സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ബിഹാറിൽ നിതീഷ് കുമാറിൻ്റെ ജനതാദൾ (യുണൈറ്റഡ്) ബി.ജെ.പിയെക്കാൾ മികച്ച നേട്ടം കൈവരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ ചാഞ്ചാട്ടത്തിനുള്ള സാധ്യതകളും ട്രോളുകളിൽ നിറയുന്നുണ്ട്. ബിജെപി ഒറ്റയ്ക്ക് 272 കടന്നില്ലെങ്കിൽ എൻഡിഎ സർക്കാർ അസ്ഥിരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia