Himachal | കാലുമറിയവരെ ജനം വീട്ടിലിരുത്തി; ഹിമാചൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന ജയം


സർക്കാരിനെ അസ്ഥിരമാക്കിയ സംഘത്തിലെ നേതൃനിരയിലെ നേതാവായിരുന്നു രജിന്ദർ റാണ അടക്കമുള്ളവരാണ് പരാജയപ്പെട്ടത്
ഷിംല: (KVARTHA) കോൺഗ്രസ് പാർട്ടിക്ക് നിർണായക വിജയം സമ്മാനിച്ച് ഹിമാചൽ പ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. തിരഞ്ഞെടുപ്പ് നടന്ന ആറ് നിയമസഭാ സീറ്റുകളിൽ നാല് മണ്ഡലങ്ങൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് വിട്ട് ആറ് എംഎൽഎമാർ ബിജെപിയിലെത്തിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂറുമാറിയവർക്ക് കനത്ത തിരിച്ചടിയാണ് ജനവിധിയിലൂടെ ഉണ്ടായിരിക്കുന്നത്.
അടുത്തിടെ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും കാലുമാറി ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് ആറ് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയിരുന്നു. ഹാമിർപുർ മണ്ഡലത്തിൽനിന്നുള്ള ആശിഷ് ശർമ, ദെഹ്റയിൽനിന്നുള്ള ഹോഷിയാർ സിങ്, നലാഗറിലെ കെ.എൽ. ഠാക്കൂർ എന്നി സ്വതന്ത്ര എംഎൽഎമാരുടെ രാജി തിങ്കളാഴ്ച സ്പീക്കർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറി സർക്കാരിനെ അസ്ഥിരമാക്കിയ സംഘത്തിലെ നേതൃനിരയിലെ നേതാവായിരുന്നു രജിന്ദർ റാണ അടക്കമുള്ളവരാണ് പരാജയപ്പെട്ടത്. കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ രവി ഠാക്കൂർ ലാഹോൾ-സ്പിതി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്.
വിശദമായ ഫലം
* ബാർസാർ നിയമസഭാ മണ്ഡലം:
വിജയി: ഇന്ദ്ര ദത്ത് ലഖൻപാൽ (ബിജെപി)
ലഭിച്ച വോട്ടുകൾ: 33,086
രണ്ടാം സ്ഥാനം: സുഭാഷ് ചന്ദ് (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 30,961
ഭൂരിപക്ഷം: 2,125 വോട്ടുകൾ
* ധർമ്മശാല നിയമസഭാ മണ്ഡലം:
വിജയി: സുധീർ ശർമ്മ (ബിജെപി)
ലഭിച്ച വോട്ടുകൾ: 28,066
രണ്ടാം സ്ഥാനം: ദേവേന്ദർ ജഗ്ഗി (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 22,540
മൂന്നാം സ്ഥാനം: രാകേഷ് ചൗധരി (സ്വതന്ത്രൻ)
ലഭിച്ച വോട്ടുകൾ: 10,770
ഭൂരിപക്ഷം: 5,526 വോട്ടുകൾ
* ഗാഗ്രറ്റ് നിയമസഭാ മണ്ഡലം:
വിജയി: രാകേഷ് കാലിയ (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 34,785
രണ്ടാം സ്ഥാനം: ചൈതന്യ ശർമ്മ (ബിജെപി)
ലഭിച്ച വോട്ടുകൾ: 26,815
നോട്ട: 599
* കുതെഹ്‌ളാർ നിയമസഭാ മണ്ഡലം:
വിജയി: വിവേക് ശർമ്മ (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 35,728
രണ്ടാം സ്ഥാനം: ദേവേന്ദർ ഭൂട്ടോ
ലഭിച്ച വോട്ടുകൾ: 30841
ഭൂരിപക്ഷം: 4,887 വോട്ടുകൾ
* സുജൻപൂർ നിയമസഭാ മണ്ഡലം:
വിജയി: രഞ്ജിത് സിംഗ് റാണ (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 29,529
രണ്ടാം സ്ഥാനം: രജീന്ദർ റാണ (ബിജെപി)
ലഭിച്ച വോട്ടുകൾ: 27,089
ഭൂരിപക്ഷം: 2,440 വോട്ടുകൾ
* ലാഹോൾ-സ്പിതി നിയമസഭാ മണ്ഡലം:
വിജയി: അനുരാധ റാണ (കോൺഗ്രസ്)
ലഭിച്ച വോട്ടുകൾ: 9,414
രണ്ടാം സ്ഥാനം: ഡോ. രാംലാൽ മാർക്കണ്ട (സ്വതന്ത്രൻ)
ലഭിച്ച വോട്ടുകൾ: 7,454
മൂന്നാം സ്ഥാനം: രവി ഠാക്കൂർ (ബിജെപി)
ലഭിച്ച വോട്ടുകൾ: 3,049
നോട്ട വോട്ടുകൾ: 75
ഭൂരിപക്ഷം: 1,960 വോട്ടുകൾ
മത്സരിച്ച ഭൂരിഭാഗം സീറ്റുകളും നേടിയ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ പ്രകടനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ പ്രകടനം ഹിമാചൽ പ്രദേശിൽ പാർട്ടിക്ക് നിർണായകമായ ഉത്തേജനമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 68 അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരാണുണ്ടായിരുന്നത്. കൂറുമാറ്റങ്ങൾക്കും സ്വതന്ത്ര എംഎൽഎമാരുടെ രാജിക്കും ഉപതിരഞ്ഞെടുപ്പ് ജയങ്ങൾക്കും പിന്നാലെ ഇപ്പോൾ 65 അംഗ സഭയിൽ കോൺഗ്രസിന് 38 അംഗങ്ങളുണ്ട്.