UFOs | ആകാശത്തെ അജ്ഞാത പറക്കും വസ്തുക്കൾ! ജൂലൈ 2, ലോക യുഎഫ്ഒ ദിനം

 
UFO
UFO


ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ യുഎഫ്ഒകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ പലതരത്തിലുണ്ട്

 

ന്യൂഡൽഹി: (KVARTHA) അജ്ഞാത പറക്കും വസ്തുക്കളെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം വളർത്തുന്നതിനായും അതിൻ്റെ നിലനിൽപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജൂലൈ രണ്ടിന് ലോക യുഎഫ്ഒ ദിനം (UFO) ആചരിക്കുന്നു. 2001ലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. ടർക്കിഷ് യുഎഫ്ഒ ഗവേഷകനായ ഹക്തൻ അക്ദോഗന്റെ നേതൃത്വത്തിലാണ് ഈ ദിനം തുടക്കം കുറിച്ചത്. 

1990-കളുടെ തുടക്കത്തിൽ വാഷിംഗ്ടണിന് മുകളിലൂടെ ഒമ്പത് അസാധാരണ വസ്തുക്കൾ പറന്നതായി വിമാനയാത്രികൻ കെന്നത്ത് അർനോൾഡ് വെളിപ്പെടുത്തിയതിനെ തുടർന്ന് ആദ്യ കാലത്തു ഒരു വിഭാഗം ആളുകൾ ജൂൺ 24ന് ഈ ദിനം ആചരിച്ചിരുന്നതായി പറയുന്നു. പക്ഷേ യുഎഫ്ഒ സംബന്ധിയായ സംഭവങ്ങളുടെ വൈരുധ്യങ്ങൾ ഒഴിവാക്കുന്നതിനായി തീയതി പിന്നീട് ഔദ്യോഗികമായി ജൂലൈ രണ്ടിലേക്ക് മാറ്റുകയായിരുന്നു.

ലോക യുഎഫ്ഒ ദിനത്തിൻ്റെ ചരിത്രം രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ നിന്നാണ്, രണ്ടും അമേരിക്കയിൽ നിന്നുള്ളതാണ്. ആദ്യത്തെ സംഭവം നടന്നത് 1947 ജൂൺ 24നായിരുന്നു. അമേരിക്കൻ പൈലറ്റ് കെന്നത്ത് അർനോൾഡ് വാഷിംഗ്ടണിലെ മൗണ്ട് റെയ്‌നിയറിന് സമീപം നിരവധി യുഎഫ്ഒകൾ കണ്ടതായി വ്യക്തമാക്കുകയായിരുന്നു. പിന്നീട്  1952 ജൂലൈ രണ്ടിന് റഡാർ ഓപ്പറേറ്റർമാർ വാഷിംഗ്ടണിന് മുകളിൽ നിരവധി യുഎഫ്ഒകൾ കണ്ടെന്നും അവകാശപ്പെട്ടു. അങ്ങനെയാണ് ആദ്യം ജൂൺ 24ന് ആചരിച്ച യുഎഫ്ഒ  ദിനം പിന്നീട് ജൂലൈ രണ്ടിലേക്ക് മാറ്റിയത്.

അജ്ഞാത പറക്കും വസ്തുക്കൾ

ആകാശത്ത് ദ്രുതഗതിയിൽ പായുന്ന വിചിത്ര ആകൃതിയിലുള്ള വസ്തുക്കളെ കുറിച്ചുള്ള കഥകൾ കാലങ്ങളായി നിലനിൽക്കുന്നു. ഈ അജ്ഞാത പറക്കും വസ്തുക്കളെയാണ് പൊതുവേ യുഎഫ്ഒ (Unidentified Flying Object) എന്നു വിളിക്കുന്നത്. 'തിരിച്ചറിയാത്ത പറക്കും വസ്തു' എന്നാണ് യുഎഫ്ഒ എന്നതിന്റെ അർത്ഥം.  കാഴ്ചയിൽ വിമാനം പോലെയോ ഡിസ്ക് പോലെയോ മറ്റേതെങ്കിലും അസാധാരണ ആകൃതിയിലോ ആകാശത്ത് ദ്രുതഗതിയിൽ സഞ്ചരിക്കുന്ന വസ്തുക്കളെയാണ് യുഎഫ്ഒ എന്ന് പൊതുവേ പറയുന്നത്.

ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ യുഎഫ്ഒകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ പലതരത്തിലുണ്ട്. ചിലർ ഇവ അന്യഗ്രഹജീവികളുടെ പേടകങ്ങളാണെന്ന് വിശ്വസിക്കുമ്പോൾ മറ്റുചിലർ ഇവ സൈനിക പരീക്ഷണങ്ങളുടെ ഭാഗമാണെന്ന് അഭിപ്രായപ്പെടുന്നു. ഇതുവരെ യുഎഫ്ഒകളുടെ നിലനിൽപ്പിന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ, അജ്ഞാതമായതിനെക്കുറിച്ചുള്ള അന്വേഷണം പ്രധാനപ്പെട്ടതാണ്. ഭാവിയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തി യുഎഫ്ഒയ്ക്ക് പിന്നിലെ രഹസ്യം പുറത്തുവരും എന്നാണ് പ്രതീക്ഷ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia