Share Market | എൻഡിഎയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല; സൂചനകൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവ്

 
Sensex


ബിഎസ്ഇ സെൻസെക്‌സ് 1,481.91  പോയിൻ്റ് താഴ്ന്ന് 74,986.87ലും എൻഎസ്ഇ നിഫ്റ്റി 441.15 പോയിൻ്റ് താഴ്ന്ന് 22,822.75ലുമാണ് വ്യാപാരം നടക്കുന്നത്

മുംബൈ: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിൻ്റെ പ്രാരംഭ ഫലസൂചനകൾ പുറത്തുവന്നതിന് ശേഷം, ചൊവ്വാഴ്ച രാവിലെ ഓഹരി വിപണിയിൽ ഇടിവോടെ തുടക്കം.  ബിഎസ്ഇ സെൻസെക്‌സ് 1,481.91  പോയിൻ്റ് താഴ്ന്ന് 74,986.87ലും എൻഎസ്ഇ നിഫ്റ്റി 441.15 പോയിൻ്റ് താഴ്ന്ന് 22,822.75ലുമാണ് വ്യാപാരം നടക്കുന്നത്. മോദി സർക്കാരിന്റെ ഭരണത്തുടർച്ച ഉണ്ടാകുമോ എന്ന് വിപണി ഉറ്റുനോക്കുന്നു. എൻഡിഎ തിരിച്ചടി നേരിടുന്നതാണ് വിപണിയെ തകർത്തത്.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് നിർണായക വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തുടർന്ന് തിങ്കളാഴ്ച വിപണികൾ കുതിച്ചുയർന്നിരുന്നു. ബിഎസ്ഇ 2,507.47 പോയിൻ്റ് (3.39%) ഉയർന്ന് 76,468.78 ലെത്തിയിരുന്നു, ഇത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമാണ്. എൻഎസ്ഇ നിഫ്റ്റി 733.20 പോയിൻ്റ് (3.25 ശതമാനം) ഉയർന്ന് 23,263.90ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സിൽ, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ്, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും പിന്നിലുള്ളത്. സൺ ഫാർമയും നെസ്‌ലെയും മാത്രമാണ് നേട്ടത്തിൽ. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) തിങ്കളാഴ്ച 6,850.76 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായാണ് കണക്കുകൾ.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia