Assam Chief Minister | കോണ്‍ഗ്രസ് പഴയ നോടുകള്‍ പോലെയാണ്, ഒരു ഉപയോഗവും ഇല്ലാത്തതിനാല്‍ ആളുകള്‍ അത് തൊടാന്‍ ആഗ്രഹിക്കുന്നില്ല: അസം മുഖ്യമന്ത്രി

 


അഗര്‍തല: (www.kvartha.com) കോണ്‍ഗ്രസ് പഴയ നോടുകള്‍ പോലെയാണെന്നും ഒരു ഉപയോഗവും ഇല്ലാത്തതിനാല്‍ ആളുകള്‍ അത് തൊടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. അഗര്‍ത്തല നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് പാര്‍ടിയുടെ നിഷക്രിയത്വം മൂലം രാജ്യം 75 വര്‍ഷം പിന്നോട്ട് സഞ്ചരിച്ചുവെന്നും രാജധാനി എക്‌സ്പ്രസിന് വേണ്ടി ത്രിപുര വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നുവെന്നും ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് വികസനം കണ്ടിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Assam Chief Minister | കോണ്‍ഗ്രസ് പഴയ നോടുകള്‍ പോലെയാണ്, ഒരു ഉപയോഗവും ഇല്ലാത്തതിനാല്‍ ആളുകള്‍ അത് തൊടാന്‍ ആഗ്രഹിക്കുന്നില്ല: അസം മുഖ്യമന്ത്രി

'കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതായി കേട്ടിട്ടുണ്ടോ. അസമായാലും ഉത്തര്‍പ്രദേശായാലും ഉത്തരാഖണ്ഡിലായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എല്ലാ ബാലറ്റുകളിലും ബിജെപി വിജയിക്കുകയാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിപുരയിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട് ചെയ്യാന്‍ ജനങ്ങളോട് അസം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ത്രിപുരയെ ഒരു പുതിയ-വികസിത സംസ്ഥാനമാക്കി മാറ്റാന്‍ 10 വര്‍ഷത്തെ സമയവും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ജൂണ്‍ 23നാണ് നാല് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 26 ന് വോടെണ്ണല്‍ നടക്കും.

Keywords:  News, National, Congress, Chief Minister, Politics, Prime Minister, Narendra Modi, Congress Like 'Old Currency, Of No Use To People': Assam Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia