Manmohan Singh | 'ഒരു പ്രധാനമന്ത്രിയും ഇത്രയും വിദ്വേഷം പറഞ്ഞിട്ടില്ല', നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മൻമോഹൻ സിംഗ്
ന്യൂഡെൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. ഒരു പ്രധാനമന്ത്രിയും ഇതുപോലെ വിദ്വേഷം പറഞ്ഞിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു. ഒരു പ്രത്യേക സമുദായത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വച്ചുള്ള വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കുറിച്ച് തെറ്റായ ചില പ്രസ്താവനകളും മോദി നടത്തിയെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍ മുസ്‌ലിംകളാണെന്നാണ് മന്‍മോഹന്‍ സിങ് മുന്‍പ് പറഞ്ഞതായി പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി പഞ്ചാബിലെ വോട്ടർമാർക്കുള്ള കത്തിലായിരുന്നു മൻമോഹൻ സിംഗിന്റെ പരാമർശങ്ങൾ.
ജനാധിപത്യത്തെയും ഭരണഘടനയെയും സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള അവസരമാണ് അവസാന ഘട്ട വോട്ടെടുപ്പെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ 10 വർഷമായി അദ്ദേഹത്തിൻ്റെ നയങ്ങൾ കർഷകരുടെ വരുമാനം കവർന്നു. കർഷകരുടെ ദേശീയ ശരാശരി വരുമാനം പ്രതിദിനം 27 രൂപ മാത്രമാണ്, ഓരോ കർഷകനും ശരാശരി 27,000 രൂപ വായ്പയുണ്ട്.
पिछले 10 सालों में नरेंद्र मोदी और भाजपा ने पंजाब, पंजाबी और पंजाबियत को लगातार ज़ख्म दिए हैं।
— Rahul Gandhi (@RahulGandhi) May 30, 2024
कांग्रेस की गारंटियां पंजाब समेत पूरे देश के ज़ख्मों के लिए मरहम का काम करेंगी।
पूर्व प्रधानमंत्री डॉ. मनमोहन सिंह जी ने पंजाब की जनता से एक भावुक अपील की है। pic.twitter.com/dXp666u6MV
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 3.73 കോടി കർഷകരുടെ 72,000 രൂപയുടെ വായ്പ എഴുതിത്തള്ളി. മിനിമം താങ്ങുവില വർധിപ്പിച്ചു. ഉത്പാദനം വർധിപ്പിക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.