Arrested | കെ എസ് ആര്‍ ടി സി ബസില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്‌തെന്ന പരാതിയില്‍ മധ്യവസയ്കന്‍ അറസ്റ്റില്‍  
 

 
Man arrested for flashing at Medical Student in KSRTC bus, Kozhikode, News, Arrested, Flashing, Medical Student, Complaint, KSRTC Bus, Kerala News


 *പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു


*പ്രതി നടത്തിയ പ്രവൃത്തി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു


*തുടര്‍ നടപടിക്ക് താല്‍പര്യമില്ലെന്ന് വിദ്യാര്‍ഥി അറിയിച്ചു 
 

കോഴിക്കോട്: (KVARTHA) കെ എസ് ആര്‍ ടി സി ബസില്‍ മെഡികല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്‌തെന്ന പരാതിയില്‍ മധ്യവസയ്കന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി ബഹളം വച്ചതോടെ ബസ് ജീവനക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

തിങ്കളാഴ്ച  പുലര്‍ചെ 4.15നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശംസുദീനെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്. 

സംഭവത്തെ കുറിച്ച് കസബ പൊലീസ് പറയുന്നത്:

തിരുവനന്തപുരത്തുനിന്നും ഞായറാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ എസ് ആര്‍ ടി സി സൂപര്‍ഫാസ്റ്റ് ബസില്‍ തിങ്കളാഴ്ച പുലര്‍ചെ 2.30നാണ് ശംസുദീന്‍ ഗുരുവായൂരില്‍നിന്നും കയറിയത്. കോഴിക്കോട്ടേക്ക് ടികറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. 

പിന്നീട് വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാര്‍ഥിനി കന്‍ഡക്ടറെ വിവരം അറിയിച്ചു. കന്‍ഡക്ടറുടെ നിര്‍ദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുപോയി.
പുലര്‍ച്ചെ 4.15നാണ് ബസ് സിറ്റി കണ്‍ട്രോള്‍ റൂമിന് മുന്നിലെത്തിയത്. 

ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കസബ പൊലീസ് എത്തി വിദ്യാര്‍ഥിനിയില്‍നിന്നും പരാതി എഴുതി വാങ്ങി. പ്രതി ബസില്‍നിന്ന് നടത്തിയ പ്രവൃത്തി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതിനിടെ ബസില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജീവനക്കാരും സഹയാത്രക്കാരും ചേര്‍ന്ന് തടഞ്ഞു വച്ച് പൊലീസിന് കൈമാറി. 

കസ്റ്റഡിയിലെടുത്ത ശംസുദീനെ കസബ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ബസ് യാത്ര തുടരുകയുമായിരുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് വിട്ടയച്ചു. പരാതിയില്‍ തുടര്‍ നടപടിക്ക് താല്‍പര്യമില്ലെന്ന് വിദ്യാര്‍ഥി അറിയിച്ച സാഹചര്യത്തിലാണ് പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതെന്ന് പൊലീസുകാര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia