

*പി എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഗണ്‍മാന്‍ ആയിരുന്നു
*ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
കോഴിക്കോട്:(KVARTHA) പൊലീസ് ഉദ്യോഗസ്ഥന്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിമാടുകുന്ന് എആര്‍ കാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങല്‍ തെക്കേമനയില്‍ ശ്യാംലാല്‍ (29) ആണ് മരിച്ചത്. രാത്രി ഡ്യൂടി കഴിഞ്ഞ് രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് ബസില്‍ പോകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമിറ്റി അംഗം രാജന്‍ പിതാവാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.