Senior Accountant | സീനിയര്‍ അകൗണ്ടന്റ്: അപേക്ഷ ക്ഷണിച്ചു, അവസാന തീയതി ജൂലൈ 5

 


തിരുവനന്തപുരം: (www.kvartha.com) പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നടത്തിപ്പിനായി തിരുവനന്തപുരം ഓഫീസിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂനിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അകൗണ്ടിനെ നിയമിക്കുന്നു. 65 വയസാണ് പ്രായപരിധി. ഓഡിറ്റര്‍മാരായോ അകൗണ്ടന്റായോ എ ജി ഓഫീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ജൂനിയര്‍ സൂപ്രണ്ടായി പൊതുമരാമത്ത് വകുപ്പില്‍ നിന്നോ ജലസേചന വകുപ്പില്‍ നിന്നോ വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

കംപ്യൂടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. പ്രതിമാസ വേതനം 20,065 രൂപ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണമെന്ന് എക്സിക്യൂടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Senior Accountant | സീനിയര്‍ അകൗണ്ടന്റ്: അപേക്ഷ ക്ഷണിച്ചു, അവസാന തീയതി ജൂലൈ 5

അവസാന തീയതി ജൂലൈ അഞ്ച് വൈകിട്ട് നാല് മണി. വിലാസം: എക്സിക്യൂടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂനിറ്റ്, ജില്ലാ പഞ്ചായത്, പട്ടം പി ഒ, തിരുവനന്തപുരം- 695004.

Keywords:  Thiruvananthapuram, News, Kerala, Job, Application, Senior Accountant: Application invited.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia