Found Dead | വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മുന്‍ അധ്യാപകനെ വീട്ടിലെകിടപ്പ് മുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി


പാനൂര്‍ എലാങ്കോട്ടെ തിരുവാല്‍ യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു
ധര്‍മടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തില്‍
തലശ്ശേരി: (KVARTHA) വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകനെ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലയാട് യൂനിവേഴ്‌സിറ്റിക്ക് സമീപംശ്രേയസില്‍ഇവി ശശീന്ദ്രനാണ് (58) മരിച്ചത്.
പാനൂര്‍ എലാങ്കോട്ടെ തിരുവാല്‍ യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു. രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഭാര്യയും മകളും തിരിച്ചെത്തിയപ്പോഴാണ് ശരീന്ദ്രനെ കഴുത്തിന് മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്ത് നിന്നും ബ്ലേഡും കണ്ടെത്തിയിട്ടുണ്ട്. മകന്‍ സ്ഥലത്തുണ്ടായിരുന്നില്ല.
ധര്‍മടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇര്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ടത്തിനായി മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തില്‍. ഭാര്യ: ശ്രീഷാ റാണി(അടിവയല്‍ അംഗന്‍വാടി അധ്യാപിക), മക്കള്‍: അക്ഷയ്, സാന്ദ (ഇരുവരും വിദ്യാര്‍ഥികള്‍).