Injured | തളിപ്പറമ്പില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു

 
Passengers Injured in Road Accident, Kochi, News, Passengers, Injured, Road Accident, Kerala News
Passengers Injured in Road Accident, Kochi, News, Passengers, Injured, Road Accident, Kerala News


തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്

തളിപ്പറമ്പ് പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് 

കണ്ണൂര്‍: (KVARTHA)  കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയിലെ തളിപ്പറമ്പില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുബസുകളിലേയും യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്ക് നിസ്സാരമാണെന്നാണ് അറിയുന്നത്. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. 

തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ബസ് ബ്രേക് ചെയ്തപ്പോള്‍ തലയിടിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 

ഇരു വാഹനത്തിന്റെയും ഗ്ലാസുകള്‍ തകര്‍ന്നുവീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഇത് നീക്കം ചെയ്തശേഷമാണ് പിന്നീട് വാഹനങ്ങള്‍ കടത്തിവിട്ടത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia