Accidental Death | കോഴിക്കോട്ട് ഓടുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു; സീറ്റ് ബെല്‍റ്റ് കുടുങ്ങിപ്പോയതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് മീന്‍പിടുത്ത തൊഴിലാളികള്‍
 

 
Man died after car catches fire in Kozhikode, Kozhikode, News, Accidental Death, Fishermen, Fire Force, Cae Burnt, Obituary, Kerala News


കോന്നാട് ബീചില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം

അപകട സമയത്ത് ഒരാള്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്

മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന

കോഴിക്കോട്: (KVARTHA) ഓടുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കോന്നാട് ബീചില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടന്‍ തന്നെ അത് ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകട സമയത്ത് ഒരാള്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. 

തീപിടിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മീന്‍പിടുത്ത തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. 

വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia