Kerala Sabha | കുവൈത് ദുരന്തം: ലോക കേരളസഭ ഉദ് ഘാടനം വൈകിട്ട് 3 മണിക്ക്; സമ്മേളനം രാത്രിയിലും തുടരും
കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങള്‍ ഉടന്‍ തന്നെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടി നോര്‍ക സ്വീകരിച്ചിട്ടുണ്ട്
വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും
തിരുവനന്തപുരം: (KVARTHA) കുവൈത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ സമുച്ചയത്തില്‍ 14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ് ഘാടനം വൈകിട്ട് മൂന്നു മണിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പെടെയുള്ളവര്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ് ഘാടനത്തിന്റെ സമയം മാറ്റിയത്.
കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങള്‍ ഉടന്‍ തന്നെ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടി നോര്‍ക സ്വീകരിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നുമണിയുടെ ഉദ് ഘാടനത്തിനുശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനുശേഷവും സമ്മേളനം തുടരും.