Idukki 2024 | ഇടുക്കിയിൽ എം പിയും മുൻ എം പിയും തമ്മിലുള്ള മത്സരം വീണ്ടും, ജയം ആർക്ക്?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരം തനിയാവർത്തനം തന്നെ ആകുമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫിന് വേണ്ടി നിലവിലെ എം..പി ഡീൻ കുര്യാക്കോസ് തന്നെ വീണ്ടും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. എൽ.ഡി.എഫ് പരിഗണിക്കുന്നത് കഴിഞ്ഞ തവണ എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച ജോയിസ് ജോർജിനെ തന്നെ. ജോയിസ് ജോർജ് ഇടുക്കിയുടെ മുൻ എം.പി കൂടിയാണ്. സീനിയർ കോൺഗ്രസ് നേതാവ് അന്തരിച്ച പി.ടി. തോമസിനെ മാറ്റി അന്ന് യുവനേതാവ് ആയിരുന്ന ഡീൻ കുര്യാക്കോസിന് സീറ്റ് കൊടുക്കുമ്പോൾ എൽ.ഡി.എഫ് പള്ളീലച്ചന്മാരുടെയും അരമനയുടെയും പിന്തുണയോടെ കണ്ടെത്തിയ സ്ഥാനാർത്ഥിയായിരുന്നു ജോയിസ് ജോർജ്.

Idukki 2024 | ഇടുക്കിയിൽ എം പിയും മുൻ എം പിയും തമ്മിലുള്ള മത്സരം വീണ്ടും, ജയം ആർക്ക്?

 അന്ന് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജോയിസ് ജോർജ് ഡീനിനെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ ഇതേ അങ്കം തന്നെയായിരുന്നു ഇടുക്കിയിൽ നടന്നത്. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് ജോയിസ് ജോർജിനോട് പകരം വീട്ടി. ജോയിസ് ജോർജിനെ വലിയ മാർജിനിൽ പരാജപ്പെടുത്തി ഡീൻ കുര്യാക്കോസ് പാർലമെൻ്റിൽ എത്തി. ഇക്കുറി വീണ്ടും ഇവർ തന്നെയുള്ള മത്സരമാണെന്നാണ് സൂചനകൾ. ഡീൻ കുര്യാക്കോസ് യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നപ്പോഴാണ് ആദ്യമായി ലോക്സഭയിലേയ്ക്ക് മത്സരിക്കുന്നത്. അന്ന് കസ്തൂരി രംഗൻ ആളിക്കത്തി നിൽക്കുന്ന കാലമായിരുന്നു. കത്തോലിക്കാ ബിഷപ്പിനും അച്ചന്മാർക്കുമൊന്നും ഡീനെ ഉൾക്കൊള്ളാൻ പറ്റിയില്ല.

അവർ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തി. ആ സ്ഥാനാർത്ഥിയ്ക്ക് എൽ.ഡി.എഫ് പിന്തുണകൊടുത്തു. അങ്ങനെ ജോയിസ് ജോർജ് ഇടുക്കിയിൽ വിജയിക്കുകയായിരുന്നു. പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ ഡീനിനെ പിന്തുണയ്ക്കുന്നത് ആണ് കണ്ടത്. ആ തെരഞ്ഞെടുപ്പിൽ സഭയ്ക്കും ബിഷപ്പിനുമൊക്കെ ഡീനിനോടുള്ള അകൽച്ച കുറയുന്നതും കണ്ടു. സഭ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിനാൽ തന്നെ ഡീനിന് ഇടുക്കിയിൽ വിജയിക്കാൻ സാധിച്ചു. ഇക്കുറി സഭ ആർക്കൊപ്പം നിൽക്കും എന്നതിനെ ആശ്രയിച്ചാകും ഇടുക്കിയിലെ ജയപരാജയങ്ങൾ. എന്തായാലും ഇക്കുറി എൽ.ഡി.എഫ് ജോയിസ് ജോർജിനെ ഇറക്കുമ്പോൾ അവരും വലിയ പ്രതീക്ഷയിൽ തന്നെ എന്ന് വേണം പറയാൻ. ജോയിസ് ജോർജ് മുൻപ് കോൺഗ്രസ് നേതാവായിരുന്നു.

കോളേജ് കാലഘട്ടം മുതൽ ജോയിസ് ജോർജ് കെ എസ് യുവിൻ്റെ നേതൃനിരയിൽ ഉണ്ടായിരുന്നു. കെ.എസ്.യു വിൻ്റെ പാനലിൽ മത്സരിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് ചെയർമാൻ ആയ വ്യക്തി കൂടിയാണ് ജോയിസ് ജോർജ്. ഇക്കുറി ഇടുക്കിയിലെ അങ്കത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേയ്ക്ക് ചേക്കേറിയതിനു ശേഷം നടക്കുന്ന ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ഇത്. കേരളാ കോൺഗ്രസ് നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ്റെ തട്ടകം കൂടിയാണ് ഇടുക്കി. അദ്ദേഹം കാലാകാലങ്ങളായി ഇടുക്കി നിയമസഭാ നിയോജകമണ്ഡലത്തിൻ്റെ പ്രതിനിധിയായി ജയിച്ചു വരുന്നു. കഴിഞ്ഞ തവണയൊഴിച്ച് ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പ്രതിനിധി ആയിട്ടായിരുന്നു റോഷി അഗസ്റ്റിൻ നിയമസഭയിൽ എത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെത്തുടർന്ന് റോഷി അഗസ്റ്റിന് നിയോകമണ്ഡലത്തിൽ; എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകേണ്ടി വന്നു. എന്നാലും വിജയം റോഷിക്ക് ഒപ്പം തന്നെയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫ്രാൻസിസ് ജോർജിനെയാണ് റോഷി തോൽപ്പിച്ചത്. ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ച് നിയമസഭയിൽ എത്തിയ റോഷി അഗസ്റ്റിൽ എൽ ഡി.എഫ് സർക്കാരിൽ മന്ത്രിയാവുകയും ചെയ്തു. ഇക്കുറി ഇടുക്കിയിൽ കേരളാ കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗവും റോഷി അഗസ്റ്റിനും എല്ലാം ഇടതുപാളയത്തോട് ഒപ്പം നിൽക്കുമ്പോൾ ലോക്സഭാ ഇലക്ഷനിൽ വിജയം യു.ഡി.എഫിന് ഉണ്ടാകുമോ എന്നതാണ് നോക്കിക്കാണേണ്ടത്.

Idukki 2024 | ഇടുക്കിയിൽ എം പിയും മുൻ എം പിയും തമ്മിലുള്ള മത്സരം വീണ്ടും, ജയം ആർക്ക്?

ഇവിടെ യു.ഡി.എഫിനെ തോൽപ്പിക്കുക എന്നത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ പ്രസ്റ്റിജ് വിഷയം ആയി മാറും. മറിച്ച്, ഇവിടെ യു.ഡി.എഫ് വിജയിച്ചാൽ കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടുക്കിയിൽ ഒന്നുമല്ലെന്ന് കാണിച്ചു കൊടുക്കാൻ കോൺഗ്രസിനും ആവും. അതിനാൽ തന്നെ ഇടുക്കിയിൽ കോൺഗ്രസിൻ്റെ ഡീനോ എൽ.ഡി.എഫിൻ്റെ ജോയീസ് ജോർജോ അല്ല എറ്റുമുട്ടുന്നത്. ഇവിടെ മത്സരം കോൺഗ്രസും കേരളാ കോൺഗ്രസും തന്നെയാണ്. രണ്ടു കൂട്ടരുടെയും അഭിമാനത്തിൻ്റെ പോരാട്ടമായി മാറും ഇടുക്കി ലോക്സഭാ ഇലക്ഷൻ. എൻ.ഡി.എ യിൽ ഈ സീറ്റ് ബി.ജെ.ഡി.എസിനാണെന്ന് പറയുന്നു. അതിന് ഇവിടെ വലിയ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. അങ്കം യു.ഡി.എഫും എൽ.ഡി.എഫും തന്നെ.

Keywords: News, Malayalam News, Election,  Idukki, Politics, Joyce George, Dean Kuriakose, Joyce George vs Dean Kuriakose battle in Idukki
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia