Dead | മുന്‍ ക്രൈംബ്രാഞ്ച് സിഐ കെ ദാമോദരമാരാര്‍ അന്തരിച്ചു
Updated: May 27, 2024, 21:10 IST


*കെ കരുണാകരന്‍ ജ്യോഷ്ട സഹോദരനാണ്
*വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു
കോഴിക്കോട്: (KVARTHA) മുന്‍ ക്രൈംബ്രാഞ്ച് സിഐ കെ ദാമോദരമാരാര്‍(102) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ജ്യോഷ്ട സഹോദരനാണ്. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എ എസ് ഐ ആയിരുന്നു.
ഭാര്യ: പരേതയായ ടിവി തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമിഷണറും പാലക്കാട് എസ് പിയുമായിരുന്ന അന്തരിച്ച ജികെ ശ്രീനിവാസന്‍ മരുമകനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.