NK Premachandran | യുഡിഎഫ് തരംഗവുമായി കൊല്ലം; 12000 വോടിന്റെ ലീഡുമായി എന്‍ കെ പ്രേമചന്ദ്രന്‍ മുന്നേറുന്നു; നടന്‍ മുകേഷ് പിന്നില്‍ 

 
NK Premachandran vs. Mukesh: UDF Lead in Kollam, NK Premachandran, Mukesh, Actor, Candidates, UDF


അരമണിക്കൂര്‍ പിന്നിട്ടതോടെ പിന്നിലാവുകയായിരുന്നു.

ഒരു ലക്ഷത്തിലധികം വോടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രന്‍ ജയിക്കുമെന്നാണ് മുന്നണി പ്രതീക്ഷ.

കഴിഞ്ഞ തവണ 1.48 ലക്ഷം വോടിനാണ് എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചത്.

കൊല്ലം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഉജ്ജ്വല മുന്നേറ്റവുമായി യുഡിഎഫ്. വോടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ മുകേഷിനെ പിന്തള്ളി, യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്റെ ലീഡ് 12000 കടന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ ലീഡ് പതിനായിരമായി. ഒരു ലക്ഷത്തിലധികം വോടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രന്‍ ജയിക്കുമെന്നാണ് മുന്നണി പ്രതീക്ഷ.

വോടെണ്ണലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നേറിയത്. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്നിലാവുകയായിരുന്നു. പ്രേമചന്ദ്രന്റെ ലീഡ് 1000 കടന്നു. പിന്നീട് പ്രേമചന്ദ്രന്‍ ലീഡ് കുത്തനെ ഉയര്‍ത്തി. വോടെടുപ്പ് മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലീഡ് അയ്യായിരം പിന്നിടുകയായിരുന്നു.

മണ്ഡലത്തില്‍ 2009ലെ തിരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫാണ് തുടര്‍ച്ചയായി വിജയിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസ് ആര്‍സിപിക്ക് സീറ്റ് കൈമാറി. 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ കെ പ്രേമചന്ദ്രന്‍ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. എം എ ബേബിയും, ഇപ്പോഴത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലും പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. കഴിഞ്ഞ തവണ 1.48 ലക്ഷം വോടിനാണ് എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia