Suresh Gopi | കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കണ്ണൂര്‍ സന്ദര്‍ശിക്കും

 
Union Minister Suresh Gopi will visit Kannur, Union Minister, Suresh Gopi, Visit, Kannur, Kozhikode


കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷമാണ് എത്തുന്നത്.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി ശാരദടീചറെയും സന്ദര്‍ശിക്കും. 

എയ്ഡസ് ബാധിതരായ 2 കുട്ടികളെ മാറോടണച്ചാണ് സുരേഷ് ഗോപി ജീവകാരുണ്യ രംഗത്ത് സജീവമാകുന്നത്. 

കണ്ണൂര്‍: (KVARTHA) കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ജൂണ്‍ 12ന് കണ്ണൂരിലെത്തും. കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷമാണ് സുരേഷ് ഗോപി കണ്ണൂരിലെത്തുന്നത്. പയ്യാമ്പലത്ത് കെജി മാരാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തിയതിനുശേഷം കല്യാശേരിയില്‍ വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി ശാരദടീചറെയും സന്ദര്‍ശിക്കും. ഇതിനുശേഷം കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലും സുരേഷ് ഗോപി പങ്കെടുക്കും.

പെട്രോളിയം, ടൂറിസം മന്ത്രിയായതിനുശേഷം ആദ്യമായാണ് സുരേഷ് ഗോപി കണ്ണൂര്‍ സന്ദര്‍ശിക്കുന്നത്. നേരത്തെ കണ്ണൂരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലും പങ്കെടുത്തിരുന്നു. 

കൊട്ടിയൂരിലെ എയ്ഡസ് ബാധിതരായ രണ്ട് കുട്ടികളെ മാറോടണച്ച് ചേര്‍ത്തുകൊണ്ട് ഒരു പരിപാടിയില്‍ പങ്കെടുത്തതിനുശേഷമാണ് സുരേഷ് ഗോപി ജീവകാരുണ്യ രംഗത്ത് സജീവമാകുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ കെ നായനാര്‍, കെ കരുണാകരന്‍ എന്നിവരുമായി അടുത്തബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. മുന്‍ ബിജെപി നേതാവ് പി പി മുകുന്ദന്റെ കൊട്ടിയൂരിലെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്താറുണ്ട്.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia