Accidental Death | കൂത്തുപറമ്പില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 
Kuthuparamba: Student died after being hit by KSRTC bus, Kuthuparamba News, News, Local News, Kerala


ഇരുചക്രവാഹന യാത്രക്കാരനായിരുന്നു 19 കാരന്‍. 

കൂത്തുപറമ്പ് - തലശ്ശേരി കെ എസ് ടി പി റോഡിലായിരുന്നു അപകടം. 

പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് പാറാലില്‍ കെ എസ് ആര്‍ ടി സി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പാട്യം കൊട്ടയോടിയിലെ കളത്രക്കല്‍ ഹൗസില്‍ കെ സൗജിത്ത് (19) ആണ് മരിച്ചത്. തോട്ടട ഗവ. ഐ ടി ഐ വിദ്യാര്‍ഥിയാണ് സൗജിത്. 

ബുധനാഴ്ച രാത്രി എട്ടരയോടെ കൂത്തുപറമ്പ് - തലശ്ശേരി കെ എസ് ടി പി റോഡിലായിരുന്നു അപകടം. കൂത്തുപറമ്പില്‍നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് സൗജിത്ത് സഞ്ചരിച്ച ബൈകില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളത്രക്കല്‍ വീട്ടില്‍ പ്രേമന്റെയും രേഖയുടെയും മകനാണ്. ഏകസഹോദരി: വൈഷ്ണ.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia