Accidental Death | റോഡിലെ കലുങ്കിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു

 
Kannur: Youth died in road accident, Kannur, News, Kerala, Local News 


കുഴിയിലെ വെള്ളക്കെട്ടില്‍ യുവാവ് ബൈകുമായി വീഴുകയായിരുന്നു. 

പ്രദേശവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

പച്ചക്കായ വില്‍പന കേന്ദ്രത്തിലെ ഡെലിവറി വിഭാഗം ജീവനക്കാരനാണ്.

കണ്ണൂര്‍: (KVARTHA) റോഡരികില്‍ നിര്‍മിച്ച കലുങ്കിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിനടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്.

പിലാത്തറ വളയാങ്കോട് എംജിഎം കോളജിലേക്ക് പോകുന്ന ജംഗ്ഷനില്‍ തളിപ്പറമ്പ് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. ഹൈവേ വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ കലുങ്ക് കെട്ടിയ ഭാഗത്തെ ചുറ്റുമുള്ള കുഴിയിലെ വെള്ളക്കെട്ടില്‍ യുവാവ് ബൈകുമായി വീഴുകയായിരുന്നു. 

ഞായറാഴ്ച (09.06.2024) രാത്രിയായിരുന്നു അപകടം. എടാട്ടെ പച്ചക്കായ വില്‍പന കേന്ദ്രത്തിലെ ഡെലിവറി വിഭാഗം ജീവനക്കാരനാണ് റിയാസ്. അപകടത്തില്‍പെട്ട ഇയാളെ ഗുരുതരാവസ്ഥയില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia