Flights Cancelled | പ്രവാസി യാത്രക്കാരെ വീണ്ടും പെരുവഴിയിലാക്കി എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

 
Kannur: Air India Express services cancelled due to operational reasons, Kannur News, Air India Express, Services, Cancelled


*വിസ കാന്‍സലാകുമോയെന്ന് ആശങ്ക. 

*വേനല്‍ അവധിക്കാലത്ത് നാട്ടില്‍ വന്നു മടങ്ങുന്നവര്‍ക്ക് കൂടുതല്‍ പ്രതിസന്ധി.

കണ്ണൂര്‍: (KVARTHA) പ്രവാസി യാത്രക്കാരെ വീണ്ടും പെരുവഴിയിലാക്കി എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്. ജീവനക്കാരുടെ പണിമുടക്കിന് ശേഷം സര്‍വീസുകള്‍ പുന:ക്രമീകരിച്ച് വരുന്നതിനിടെയാണ് വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കിയത്. മസ്ഖതില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് കൂട്ടത്തോടെ റദ്ദാക്കിയത്. 

ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വീസുകളാണ് റദ്ദാക്കിയത്. മേയ് 29 മുതല്‍ മെയ് 31 വരെയുള്ള കോഴിക്കോട് - മസ്ഖത് സര്‍വീസ്, മേയ് 30 മുതല്‍ ജൂണ്‍ ഒന്നുവരെ മസ്ഖതില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള സര്‍വീസ്, മേയ് 31-ന് കണ്ണൂരില്‍ നിന്ന് മസ്ഖതിലേക്കും തിരിച്ചുമുള്ള സര്‍വീസ് എന്നിവയും റദ്ദാക്കി. ഈ മാസം 30-നുള്ള തിരുവനന്തപുരം - മസ്ഖത്, മസ്ഖത് - തിരുവനന്തപുരം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം ജൂണ്‍ 8, 9 ദിവസങ്ങളിലെ തിരുവനന്തപുരം - മസ്ഖത്, കോഴിക്കോട്- മസ്ഖത് സര്‍വീസുകള്‍ ലയിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് പോയി അവിടെ നിന്നും മസ്ഖതിലേക്കാകും പുതിയ റൂട്. ജൂണ്‍ 8, 9 ദിവസങ്ങളിലെ മസ്ഖത് - കോഴിക്കോട്, മസ്ഖത് - തിരുവനന്തപുരം സര്‍വീസുകളും ലയിപ്പിച്ചു. മസ്ഖതില്‍ നിന്നും കോഴിക്കോട് പോയി അവിടെ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് പുതിയ റൂട്. 

ഓപറേഷണല്‍ കാരണങ്ങള്‍ കൊണ്ടാണ് മാറ്റമെന്ന് എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് എയര്‍ ഇന്‍ഡ്യയുടെ തകിടം മറിച്ചല്‍ കാരണം പെരുവഴിയിലായത്. വിസ കാന്‍സലാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്. വേനല്‍ അവധിക്കാലത്ത് നാട്ടില്‍ വന്നു മടങ്ങുന്നവര്‍ക്കാണ് പ്രതിസന്ധി കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia