Arrested | കൂട്ടുപുഴയില്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

 
Kannur: Accused held in the case of assaulting the officials, Kannur News, News, Kerala, Kannur


കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായാണ് കണ്ടെത്തിയത്.

എക്സൈസ് കമീഷണര്‍ സ്‌ക്വാഡും ഇരിട്ടി പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.

'കടത്തികൊണ്ട് വന്ന മയക്കുമരുന്നുകളും കൂട്ടുപ്രതികളെയും കണ്ടെത്തുന്നതിന് തിരച്ചില്‍ നടത്തുന്നു.'

കണ്ണൂര്‍: (KVARTHA) മയക്കുമരുന്ന് കടത്ത് തടയുന്നതിനായി കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹനം പരിശോധിക്കവേ ജീവക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനവും പ്രതിയായ ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യാസ്സര്‍ അറഫാത്തിനെയും എക്സൈസ് കമീഷണര്‍ സ്‌ക്വാഡും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായാണ് വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തത്.

പ്രതി കടത്തികൊണ്ട് വന്ന മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ മയക്കുമരുന്ന് വിപണന സംഘത്തിലെ പ്രതിയാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തില്‍ എക്സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റ് ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ശഫീഖ്, കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍ കെ, സി ഇ ഒമാരായ സച്ചിന്‍ദാസ്, നിതിന്‍ ചോമാരി എന്നിവരും പൊലീസ് സംഘത്തില്‍ എസ് ഐ സനീഷ്, സീനിയര്‍ സി പി ഒമാരായ അനൂപ്, ഷിജോയ്, ശൗക്കത്തലി, നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia