Footage Poster | മഞ്ജു വാരിയര്‍ കേന്ദ്ര കഥാപത്രമായി എത്തുന്ന, 'ഫൂട്ടേജിന്റെ' പുത്തന്‍ പോസ്റ്റര്‍ പുറത്ത്; ഓഗസ്റ്റ് രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു
 

 
New poster of 'Footage' out, starring Manju Warrier; It will hit the screens on August 2, Kochi, News, Footage Poster, Released, Manju Warrier, Entertainment, Cinema, Director, Kerala News
New poster of 'Footage' out, starring Manju Warrier; It will hit the screens on August 2, Kochi, News, Footage Poster, Released, Manju Warrier, Entertainment, Cinema, Director, Kerala News


ഇതുവരെ മലയാളത്തില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈന്‍ ക്വാളിറ്റി ആണ്  'ഫൂട്ടേജ്' പോസ്റ്ററിലൂടെ കാഴ്ചവെച്ചിരിക്കുന്നത്
 

കൊച്ചി: (KVARTHA) മഞ്ജു വാരിയര്‍ കേന്ദ്ര കഥാപത്രമായി എത്തുന്ന, 'ഫൂട്ടേജിന്റെ' പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ഓഗസ്റ്റ് രണ്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഫൂട്ടേജ്'. ഇതുവരെ മലയാളത്തില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈന്‍ ക്വാളിറ്റി ആണ് 'ഫൂട്ടേജ്' പോസ്റ്ററിലൂടെ ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്. 

കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും പരിചിതനും പ്രിയങ്കരനുമായ സൈജുവിന്റെ സംവിധാനത്തിലുള്ള ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.  മഞ്ജു വാരിയര്‍ക്കൊപ്പം  വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 


മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോ പ്രൊഡ്യൂസര്‍- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍.  ലൈന്‍ പ്രൊഡ്യൂസര്‍-അനീഷ് സി സലിം. ശബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്.

ഛായാഗ്രഹണം-ഷിനോസ്. എഡിറ്റര്‍-സൈജു ശ്രീധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കിഷോര്‍ പുറക്കാട്ടിരി.  കലാസംവിധാനം-അപ്പുണ്ണി സാജന്‍. മേക്കപ്പ് - റോണക്സ് സേവ്യര്‍.  വസ്ത്രാലങ്കാരം-സമീറ സനീഷ്. സ്റ്റില്‍സ്-രോഹിത് കൃഷ്ണന്‍. സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്സ്-മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-അഗ്നിവേശ്, സൗണ്ട് ഡിസൈന്‍- നിക്സണ്‍ ജോര്‍ജ്, സൗണ്ട് മിക്സ്-ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രിനിഷ് പ്രഭാകരന്‍.  പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍. ഗാനങ്ങള്‍- ആസ്വെകീപ് സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍ രാജാജി, ജിതിന്‍ ജൂഡി.  പി ആര്‍ ഒ-എ എസ് ദിനേശ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia