Xiaomi | ലോഞ്ച് ഓഫറുമായി ഷവോമി സ്മാര്‍ട് ടിവി എ32; 12000 രൂപയ്ക്ക് വില്‍പനയ്‌ക്കെത്തും! 

 
Xiaomi launches 32-inch Smart TV A32 (2024) model in India, price starts at Rs 12,499, Xiaomi, Launched, 32-Inch, Smart TV, Television, India, Budget

*ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, മിറാകാസ്റ്റ് എന്നിവയുള്‍പെടെ നിരവധി കണക്റ്റിവിറ്റി പോര്‍ടുകളുണ്ട്.

*ഗൂഗിള്‍ ടിവിയുടെ യൂസര്‍ ഇന്റര്‍ഫേസ് ഇതില്‍ വരുന്നു.

*24 ശതമാനം വരെ ഊര്‍ജലാഭം ഉണ്ടായിരിക്കുമെന്ന് കംപനി.

മുംബൈ: (KVARTHA) സ്വീകരണമുറികളെ പോകറ്റിലൊതുങ്ങുന്ന ബജറ്റില്‍ ആഢംബരത്തിലാക്കാന്‍ സ്മാര്‍ട് ടിവിയുമായി വിപണിയിലെത്തിയിരിക്കുകയാണ് ഷവോമി. 32 ഇഞ്ച് വലിപ്പമുള്ള ഷവോമി സ്മാര്‍ട് ടിവി എ32 മോഡലാണ് പുറത്തിറങ്ങിയത്. ബജറ്റ് ലിസ്റ്റില്‍ വാങ്ങാവുന്ന ഏറ്റവും പുതിയ സ്മാര്‍ട് ടിവിയാണിത്. 

4-സ്റ്റാര്‍ ബിഇഇ (BEE) സര്‍ടിഫികേഷനുള്ള സ്മാര്‍ട് ടിവിയാണ് ഷവോമി അവതരിപ്പിച്ചത്. 15,000 രൂപയില്‍ താഴെയാണ് ഈ സ്മാര്‍ട് ടിവിയ്ക്ക് വില. ലോഞ്ച് ഓഫറായി ഷവോമി സ്മാര്‍ട് ടിവി എ32 2024 12,499 രൂപയ്ക്ക് ലഭ്യമാകും. മെയ് 28 മുതല്‍ ടിവിയുടെ വില്‍പന ആരംഭിക്കുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട് എന്നിവിടങ്ങളില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങാം. Mi.com, Xiaomi റീടെയില്‍ പാര്‍ട്ണര്‍മാരില്‍ നിന്നും ടിവി ലഭ്യമായിരിക്കും.

ഏറ്റവും നൂതനമായ ഷവോമി ടിവി+ ആണ് ഷവോമി അവതരിപ്പിച്ചത്. IMDb റേറ്റിങ്ങുള്ള പരിപാടികള്‍ തിരഞ്ഞെടുക്കാനുള്ള ഫീചര്‍ ഇതിലുണ്ട്. ഇതിനായി ഷവോമി യൂണിവേഴ്‌സല്‍ സെര്‍ച് ഫീചര്‍ ഉള്‍പെടുത്തിയിരിക്കുന്നു.

30ലധികം ഒടിടി ആപുകളിലേക്ക് സ്മാര്‍ട് ടിവി എ32 ആക്‌സസ് നല്‍കും. 90+ തത്സമയ ചാനലുകളും ഇതില്‍ ലഭിക്കുന്നതാണ്. 150+ ചാനലുകളിലുടനീളം സൗജന്യ തത്സമയ ടിവി കാണാനാകും. ഇങ്ങനെ പ്രത്യേകം പണം നല്‍കാതെ Xiaom-i ടിവി+ ലഭ്യമാകുന്നു. ഇതിന് പുറമെ കിഡ്സ് മോഡ്, ലൈവ് സ്പോര്‍ട്സും ആക്‌സസ് ചെയ്യാം.

ഗൂഗിള്‍ ടിവിയുടെ യൂസര്‍ ഇന്റര്‍ഫേസ് ഇതില്‍ വരുന്നു. ടെലിവിഷനില്‍ 20ണ ഡോള്‍ബി ഓഡിയോ ടെക്‌നോളജി സപോര്‍ടുണ്ട്. ഡിടിഎസ് വെര്‍ച്വല്‍ എക്‌സ് സപോര്‍ടും ടിവിയ്ക്ക് ലഭിക്കുന്നതാണ്. മുന്‍ മോഡലിലെ പോലെ 2-സ്റ്റാര്‍ റേറ്റിംഗില്‍ നിന്ന് അപ്ഗ്രേഡ് ചെയ്ത 4-സ്റ്റാര്‍ ബിഇഇ സര്‍ടിഫികേഷനുള്ളതിനാല്‍ ഇത് ഊര്‍ജലാഭം ഉറപ്പാക്കുമെന്നാണ് കംപനി വാദിക്കുന്നത്. 24 ശതമാനം വരെ ഊര്‍ജലാഭം ഉണ്ടായിരിക്കും.

മെറ്റല്‍ ബെസല്‍-ലെസ് ഡിസൈനുള്ള സ്മാര്‍ട് ടിവിയാണിത്. നേറ്റീവ് വിവിഡ് പിക്ചര്‍ എന്‍ജിനോടുകൂടിയ 32 ഇഞ്ച് എച്ഡി ഡിസ്പ്ലേ ഇതില്‍ വരുന്നു. കൂടാതെ, 8 ജിബി സ്റ്റോറേജും ലോ ലേറ്റന്‍സി മോഡും ഇതിനുണ്ട്. ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, മിറാകാസ്റ്റ് എന്നിവയുള്‍പെടെ നിരവധി കണക്റ്റിവിറ്റി പോര്‍ടുകളും ടിവിയിലുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia