Samatha Responds On Rumours | നാഗ ചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലാണോ? കിംവദന്തികളോട് പ്രതികരിച്ച് നടി സാമന്ത
Jun 21, 2022, 16:10 IST
ഹൈദരാബാദ്: (www.kvartha.com) തെലുങ്ക് നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ തിങ്കളാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാഗയുടെ മുന്‍ ഭാര്യ സാമന്ത റൂത് പ്രഭുവാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. നാഗയെ മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നെന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് സാമന്തയാണെന്നാണ് പുതിയ റിപോര്‍ട്.
സാമന്തയുടെ നീക്കം നാഗ ചൈതന്യയുടെ ആരാധകരെയും അദ്ദേഹത്തിനൊപ്പം ഉള്ളവരെയും അസ്വസ്ഥരാക്കിയെന്നും റിപോര്‍ട് പറയുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. 'പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചൂടെ. നിങ്ങള്‍ സ്വന്തം ജോലിയിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൂ' -എന്ന് റിപോര്‍ടിനോട് പ്രതികരിച്ചുകൊണ്ട് സാമന്ത ട്വീറ്റ് ചെയ്തു.
സാമന്ത റൂത് പ്രഭുവും നാഗ ചൈതന്യയും 2021 ഒക്ടോബറിലാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഇരുവരും അവരവരുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചു. 'വളരെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം, (ഞങ്ങള്‍) സ്വന്തം പാത പിന്തുടരാന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു' എന്നായിരുന്നു പോസ്റ്റ്.
Rumours on girl - Must be true !!
— Samantha (@Samanthaprabhu2) June 21, 2022
Rumours on boy - Planted by girl !!
Grow up guys ..
Parties involved have clearly moved on .. you should move on too !! Concentrate on your work … on your families .. move on!! https://t.co/6dbj3S5TJ6
പിന്നീട്, 2021-ല്‍ തനിക്ക് വ്യക്തിപരമായി ഒരുപാട് വേദനകള്‍ സമ്മാനിച്ചതിനാല്‍ പുതുവര്‍ഷത്തില്‍ താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സാമന്ത പങ്കുവച്ചു. '2021 ല്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളിലും എനിക്ക് പ്രതീക്ഷകളൊന്നുമില്ല. ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളും തകര്‍ന്നു, അതിനാല്‍ പ്രതീക്ഷകളൊന്നുമില്ല. ഭാവി എനിക്കായി കരുതിവച്ചിരിക്കുന്നതെന്തും ഞാന്‍ തുറന്നിരിക്കുന്നു, എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കും' -എന്നായിരുന്നു 2022-ലേക്കുള്ള പ്ലാനുകളെ കുറിച്ച് ചോദിച്ചപ്പോള്‍ സാമന്ത മുമ്പ് പറഞ്ഞിരുന്നത്.
Keywords: Hyderabad, News, National, Actress, Cinema, Entertainment, Samantha Ruth Prabhu responds as report claims she's spreading rumours of ex Naga Chaitanya dating Shobhita Dhulipala: 'Grow up'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.