Air India | 1177 രൂപയ്ക്ക് പറക്കാം: എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസില്‍ ടൈം ടു ട്രാവല്‍ സെയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 3 വരെ ബുക് ചെയ്യുന്ന ടികറ്റുകള്‍ക്കാണ് നിരക്കിളവ്.
ഭക്ഷണത്തിനും സീറ്റുകള്‍ക്കും 25 ശതമാനം അധിക ഇളവ് ലഭിക്കും.
10 കിലോ വരെ ഭാരമുള്ള കാബിന്‍ ബാഗേജ് യാത്രക്കാര്‍ക്ക് കയ്യില്‍ കരുതാം.
കൊച്ചി: (KVARTHA) 1177 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടൈം ടു ട്രാവല്‍ സെയില്‍. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഓഫര്‍ ലഭ്യമാണ്.
ക്യാബിന്‍ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണ നിരക്കിലും താഴെയുള്ള എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ 1177 രൂപ മുതല്‍ ഉള്ള നിരക്കില്‍ ലഭിക്കും. 10 കിലോ വരെ ഭാരമുള്ള ക്യാബിന്‍ ബാഗേജാണ് എക്‌സ്പ്രസ് ലൈറ്റ് യാത്രക്കാര്‍ക്ക് കൈയില്‍ കരുതാവുന്നത്. ട്രാവല്‍ ഏജന്റുമാര്‍ക്ക് 1198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലോ ആപ്പിലോ ലോഗിന്‍ ചെയ്ത് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഗൊര്‍മേര്‍ ഭക്ഷണത്തിനും സീറ്റുകള്‍ക്കും 25 ശതമാനം അധിക ഇളവ് ലഭിക്കും. ടാറ്റാ ന്യൂപാസ് റിവാര്‍ഡ്‌സ് പ്രോഗ്രാം അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റ്, ബാഗേജ്, സൗജന്യമായി ടിക്കറ്റ് തിയതി മാറ്റാനും റദ്ദാക്കാനുമുള്ള അവസരം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിന്‍സും നേടാം. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, സായുധ സേനാംഗങ്ങള്‍, ആശ്രിതര്‍ എന്നിവര്‍ക്കും മൊബൈല്‍ ആപ്പിലൂടേയും വെബ്‌സൈറ്റിലൂടെയും പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.
