PAN Card | ബാങ്കിൽ പണം നിക്ഷേപിക്കാൻ പാൻ കാർഡ് എപ്പോഴും ആവശ്യമാണോ? നിയമങ്ങൾ അറിയാം 

 
Pan Card


2022 മെയ് 10 ന്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പുതിയ നിയമങ്ങൾ കൊണ്ടുവന്നു

ന്യൂഡെൽഹി: (KVARTHA) ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപ്പിക്കുന്നതിന് പാൻ കാർഡിന്റെ ആവശ്യകതയെ കുറിച്ച് സംശയങ്ങൾ ഉണ്ടായേക്കാം. ഇതു സംബന്ധിച്ചുള്ള നിലവിലെ നിയമങ്ങളും നിർദേശങ്ങളും അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്. ആദായ നികുതി വകുപ്പ് നൽകുന്ന പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് പാൻ കാർഡ്. അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. പാൻ കാർഡ് പ്രാഥമികമായി നികുതി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു, എന്നാൽ വിവിധ സാമ്പത്തിക ഇടപാടുകൾക്കും ഇത് പ്രധാനമാണ്.

പണം നിക്ഷേപിക്കാൻ പാൻ കാർഡ് ആവശ്യമാണോ?

ഇന്ത്യയിൽ, ബാങ്കിലെ എല്ലാ പണ നിക്ഷേപത്തിനും പാൻ കാർഡ് ആവശ്യമില്ല. എന്നിരുന്നാലും, ഒറ്റ ദിവസം 50,000 രൂപയിൽ കൂടുതലുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് പാൻ നമ്പർ നൽകണം. കൂടാതെ, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 20 ലക്ഷം കവിയുന്നുവെങ്കിൽ പാൻ നമ്പർ നൽകേണ്ടത്  നിർബന്ധമാണ്. ഇത് നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലും പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലും ഉള്ള എല്ലാ നിക്ഷേപങ്ങൾക്കും ബാധകമാണ്.

2022-ൽ മാറ്റം വരുത്തി

2022 മെയ് 10 ന്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ധനകാര്യ വർഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20 ലക്ഷത്തിന് മുകളിൽ പണമടക്കുമ്പോഴോ പിൻവലിക്കുമ്പോഴോ ആധാർ നമ്പറോ പാൻ കാർഡ് നമ്പറോ നൽകേണ്ടത് നിർബന്ധമാക്കി. നികുതി വെട്ടിപ്പ് തടയുക, കള്ളപ്പണം നിയന്ത്രിക്കുക, സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുക തുടങ്ങിയവയാണ് ഈ നിയമത്തിന്റെ ലക്ഷ്യങ്ങൾ.

20 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്കായി പാൻ കാർഡ് നമ്പറോ ആധാർ നമ്പറോ നൽകേണ്ടത് നിർബന്ധമാണ്. പാൻ-ആധാർ ലിങ്കിംഗ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ആധാർ നമ്പർ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമായിരിക്കും. നിയമാനുസൃതം പാൻ കാർഡ് വിവരങ്ങൾ നൽകാതിരുന്നാൽ പിഴ ചുമത്തപ്പെടാം. ബാങ്കിലെ ഇടപാടുകൾ നടത്തുമ്പോൾ നിലവിലെ നിയമങ്ങൾ പാലിക്കുന്നത് പ്രധാനമാണ്.  സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ബാങ്ക് ജീവനക്കാരുമായി സംസാരിക്കുക.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia