Obituary | സഊദിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക് അപകടത്തില്‍ മരിച്ചു; ദുരന്തം പുതിയ വീട്ടില്‍ താമസം മാറുന്നതിനുള്ള തയാറെടുപ്പിനിടെ

 


കൊല്ലം: (KVARTHA) സഊദിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക് അപകടത്തില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ശമീര്‍ (35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ശമീറിന്റെ ബൈകിനു പുറകില്‍ മറ്റൊരു ബൈക് ഇടിച്ചാണ് അപകടം സംഭവിച്ചത്.

Obituary | സഊദിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക് അപകടത്തില്‍ മരിച്ചു; ദുരന്തം പുതിയ വീട്ടില്‍ താമസം മാറുന്നതിനുള്ള തയാറെടുപ്പിനിടെ

സംഭവ സ്ഥലത്തു നിന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ശമീറിനെ തുടര്‍ ചികിത്സക്കായി എറണാകുളം ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. റിയാദില്‍ ജോലി ചെയ്യുന്ന ശമീര്‍ ഒരുമാസം മുമ്പാണ് നാട്ടിലേക്ക് വന്നത്.

പുതിയ വീട്ടില്‍ താമസം ആകുന്നതിനു വേണ്ടിയായിരുന്നു പോയത്. റിയാദിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് അപകടം സംഭവിച്ചത്. 10 വര്‍ഷമായി റിയാദിലുള്ള ശമീര്‍ ഡ്രൈവര്‍ ആണ്. ഭാര്യ: റഹീന. പിതാവ്: ബഷീര്‍. മാതാവ്: സബൂറ. മക്കള്‍: ആമിന, അമാന്‍.

Keywords:  Youth Died in Bike Accident, Kollam, News, Accidental Death, Obituary, Bike Accident, Shameer, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia