Governor's Protest | അമിത് ഷായെ വിളിക്കൂ, പ്രധാനമന്ത്രിയോട് സംസാരിക്കണമെന്നും ഗവര്‍ണര്‍; എഫ് ഐ ആറിന്റെ കോപി ലഭിച്ചു, കേന്ദ്രത്തിന് റിപോര്‍ട് നല്‍കും, പ്രതിഷേധം അവസാനിപ്പിച്ചു
Jan 27, 2024, 12:46 IST
കൊല്ലം: (KVARTHA) കൊല്ലത്ത് എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നാടകീയ നീക്കങ്ങള്‍. മണിക്കൂറുകളോളമാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണറുടെ യാത്ര തടസപ്പെട്ടത്. കടന്നു പോകുന്ന വഴിയില്‍ കരിങ്കൊടിയും ബാനറുകളും ഉയത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മുമ്പിലേക്ക് ഒടുവില്‍ ഇറങ്ങിച്ചെന്ന് ഗവര്‍ണര്‍ കുത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പോകില്ല എന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍.
ഡി ജി പിയും മറ്റും ഗവര്‍ണറെ വിളിച്ച് പ്രതിഷേധത്തില്‍ നിന്നും പരിന്‍മാറാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഉറപ്പുനല്‍കി. 17 പേര്‍ക്കെതിരെ കേസെടുത്തു. പരാതിയുണ്ടെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍ എഫ് ഐ ആറിന്റെ കോപി ലഭിച്ചശേഷം മാത്രം തുടര്‍ നടപടി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍.
തന്റെ പേഴ്‌സനല്‍ സെക്രടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പൊലീസിനെതിരേയും ഗവര്‍ണര്‍ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാര്‍ക്ക് പൊലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പൊലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.
'മോഹന്‍, അമിത് ഷായോട് സംസാരിക്കൂ. പ്രധാനമന്ത്രിയോട് എനിക്ക് സംസാരിക്കണം. ഞാന്‍ ഇവിടെ നിന്ന് പോകില്ല. പൊലീസാണ് സംരക്ഷണത്തിലാണ് ഇവരെ ഇവിടെ എത്തിച്ചത്. പൊലീസാണ് സംരക്ഷണം ഒരുക്കുന്നത്. പൊലീസ് തന്നെ നിയമം ലംഘിച്ചാല്‍ ആരാണ് നിയമം സംരക്ഷിക്കുന്നത്'- ഗവര്‍ണര്‍ പൊലീസിനു നേരെ ആക്രോശിച്ചു.
സംസാരിച്ച് അദ്ദേത്തെ തിരികെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും പൊലീസിനു നേരെ ആക്രോശിച്ചുകൊണ്ട് തൊട്ടടുത്തുള്ള കടത്തിണ്ണയില്‍ കയറി കുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിക്ക് നേരെയാണ് ഇത്തരമൊരു പ്രതിഷേധം നടന്നതെങ്കില്‍ നടപടി എടുക്കുമായിരുന്നില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു. പ്രതിഷേധം അവസാനിപ്പിച്ച ഗവര്‍ണര്‍ യാത്ര തുടര്‍ന്നു
Keywords: SFI waves black flag in Kollam; Gov sits in tea stall in protest, declaring, `I won't go back', Kollam, News, Politics, Protest, Governor, Media, Politics, Chief Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.