Vaibhav Taneja | ടെസ്ലയുടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്‍ഡ്യന്‍ വംശജന്‍ വൈഭവ് തനേജ

 


ന്യൂഡെല്‍ഹി: (www.kvartha.com) എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (CFO) ഇന്‍ഡ്യന്‍ വംശജന്‍ വൈഭവ് തനേജ. ടോപ് ഗെയിനേഴ്‌സ് ടോപ് ലൂസേഴ്‌സ് മോസ്റ്റ് ആക്ടീവ് പ്രൈസ് ഷോകേഴ്‌സ് വോളിയം ഷോകേഴ്‌സ് ടെക്നോളജി, ഫിനാന്‍സ്, റീട്ടെയില്‍, ടെലികമ്യൂണികേഷന്‍ എന്നീ മേഖലകളില്‍ മള്‍ടിനാഷണല്‍ കംപനികളുമായി പ്രവര്‍ത്തിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അകൗണ്ടിങ് അനുഭവമുള്ളയാളാണ് 45കാരനായ വൈഭവ് തനേജ.

2019 മാര്‍ചില്‍ ചുമതലപ്പെടുത്തിയ ചീഫ് അകൗണ്ടിങ് ഓഫീസറുടെ (സിഎഒ) നിലവിലെ റോളിന് പുറമെയാണ് തനേജ സിഎഫ്ഒ. 2017 ഫെബ്രുവരി മുതല്‍ 2018 മെയ് വരെ അസിസ്റ്റന്റ് കോര്‍പറേറ്റ് കണ്‍ട്രോളറായിരുന്നു. 2016 മാര്‍ച് മുതല്‍ ടെസ്ല ഏറ്റെടുത്ത യുഎസ് ആസ്ഥാനമായുള്ള സോളാര്‍ പാനല്‍ ഡെവലപ്പറായ സോളാര്‍സിറ്റി കോര്‍പറേഷനില്‍ വിവിധ ധനകാര്യ, അകൗണ്ടിങ് റോളുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ ധനകാര്യ മേധാവി സകറി കിര്‍ഖോണ്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മാസം ഏഴിന് അദ്ദേഹത്തിന്റെ നിയമനം നടന്നത്.

Vaibhav Taneja | ടെസ്ലയുടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്‍ഡ്യന്‍ വംശജന്‍ വൈഭവ് തനേജ

ടെസ്ലയുടെ ഇന്‍ഡ്യന്‍ വിഭാഗമായ ടെസ്ല ഇന്‍ഡ്യ മോടോഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി തനേജയെ 2021 ജനുവരിയില്‍ നിയമിച്ചിരുന്നു. അതിനുമുമ്പ്, 1999 ജൂലൈയ്ക്കും 2016 മാര്‍ചിനും ഇടയില്‍ ഇന്‍ഡ്യയിലും യുഎസിലുമായി 16 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ തനേജ 2000ലാണ് ചാര്‍ടേഡ് അകൗണ്ടന്റ് (CA) ആയി ജോലിക്ക് ചേര്‍ന്നത്. 

Keywords: New Delhi, News, National, Tesla, Vaibhav Taneja, CFO, Tesla appoints Indian-origin Vaibhav Taneja as new CFO.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia