Inauguration | സഹകരണ ജീവനക്കാരുടെ സംസ്ഥാന മേഖലാ ജാഥ മഞ്ചേശ്വരത്ത് നിന്ന് ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) കേരള കോ ഓപറേറ്റീവ് എംപ്ലോയിസ് കൗണ്‍സില്‍ എഐടിയുസി (കെസിഇസി)യുടെ നേതൃത്വത്തില്‍ സഹകരണ ജീവനക്കാര്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുക, ബഹുസംസ്ഥാന സഹകരണ ഭേദഗതിനിയമം പിന്‍വലിക്കുക, സഹകരണ സംഘം ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, കളക്ഷന്‍ ഏജന്റുമാരെയും അപ്രൈസര്‍മാരെയും സ്ഥിരം നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

ഇതിന്റെ ഭാഗമായി സെപ്തംബര്‍ 14, 15, 16 തീയതികളില്‍ സെക്രടറിയേറ്റിന് മുന്‍പില്‍ 72 മണിക്കൂര്‍ അനിശ്ചിത കാല സമരം നടത്തും. സമരത്തിന്റെ പ്രചാരണാര്‍ഥം ഓഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെ മഞ്ചേശ്വരത്ത് നിന്നും കോഴിക്കോട് വരെ മേഖലാ ജാഥ നടത്തും. ഓഗസ്റ്റ് ഒന്‍പതിന് സംസ്ഥാന ജനറല്‍ സെക്രട്ടറി വിത്സന്‍ ആന്റണി ഉദ്ഘാടനം ചെയ്യും. 

Inauguration | സഹകരണ ജീവനക്കാരുടെ സംസ്ഥാന മേഖലാ ജാഥ മഞ്ചേശ്വരത്ത് നിന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സെക്രടറി ബി സുകുമാരനാണ് ജാഥാ ലീഡര്‍. 10ന് രാവിലെ 10മണിക്ക് പയ്യന്നൂരില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളായ എം അനില്‍കുമാര്‍, എം വിനോദ്, പി ജിദേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Manjeswaram, Co-operative Workers, Inauguration, Kannur: National march of co-operative workers will be inaugurated from Manjeswaram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia