Dismissed | ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

 


കൊല്ലം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ സര്‍ജികല്‍ കത്രിക ഉപയോഗിച്ച് തുടര്‍ചയായി കുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സന്ദീപിനെ ജോലിയില്‍ പിരിച്ചുവിട്ടു. മെയ് 10 നായിരുന്നു ഡോ. വന്ദന ദാസിനെ ആശുപത്രിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണ സംഘം ചൊവ്വാഴ്ച (ഓഗസ്റ്റ് ഒന്ന്) കുറ്റപത്രം സമര്‍പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കൊല്ലം നെടുമ്പന എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്.

ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി സന്ദീപിനെ ഇനിയൊരിക്കലും സര്‍വീസില്‍ കയറാനാകാത്ത വിധം റിപോര്‍ട് തയ്യാറാക്കിയതായാണ് വിവരം. പ്രതി സന്ദീപ് സമൂഹത്തിന് ആകെ കളങ്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. 

Dismissed | ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

അതേസമയം ഉറങ്ങാനുള്ള മരുന്നിന്റെയും മറ്റും സ്വാധീനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നെന്നു ചൂണ്ടിക്കാട്ടി സന്ദീപ് ഹൈകോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യ ഹരജി തള്ളിയിരുന്നു. ജസ്റ്റിസ് സിയാദ് റഹ് മാന്‍ ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Keywords: Kollam, News, Kerala, Crime, Dr. Vandana Das, Murder, Murder case, Accused, Sandeep, Dismissed, Job, Court, Dr. Vandana Das murder case: Accused Sandeep dismissed from his job.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia