Yamuna River | യമുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി; നദീതീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി; അടിയന്തര യോഗം വിളിച്ച് ഡെല്‍ഹി മുഖ്യമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvarta.com) കനത്ത മഴയെ തുടര്‍ന്ന് മുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍. നിലവില്‍ 207.55 മീറ്ററാണ് യമുന നദിയിലെ ജലനിരപ്പ്. യമുന കരകവിഞ്ഞൊഴുകിയതോടെ നദീതീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വെള്ളം കയറി. ഈ സാഹചര്യത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു.

സര്‍കാര്‍ മഴക്കെടുതി നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് നേരത്തെ കെജ്രിവാള്‍ അറിയിച്ചിരുന്നു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി വെള്ളപൊക്ക സാധ്യത പ്രദേശങ്ങളില്‍ ഡെല്‍ഹി പൊലീസ് ജനം ഒരുമിച്ചുകൂടുന്നതിന് ഉള്‍പെടെ നിയന്ത്രണമേര്‍പെടുത്തി. 

Yamuna River | യമുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി; നദീതീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി; അടിയന്തര യോഗം വിളിച്ച് ഡെല്‍ഹി മുഖ്യമന്ത്രി

നദിയിലെ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് ജലവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ക്രമാതീതമായാണ് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നത്.   വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഓള്‍ഡ് റെയില്‍വേ മേല്‍പാലത്തിലൂടെയുള്ള വാഹന ഗതാഗതവും ട്രെയിന്‍ സര്‍വിസും നിര്‍ത്തിവെച്ചു. 

Keywords: New Delhi, News, National, Yamuna River, Yamuna level at all-time high, water enters city.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia