Online Fraud | 'ഡോക്ടറുടെ ഓണ്‍ലൈന്‍ അപോയിന്‍മെന്റ് എടുക്കാന്‍ ആശുപത്രിയിലേക്ക് വിളിച്ചു, പിന്നാലെ യുവതിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ'

 


മുംബൈ: (www.kvartha.com) ഡോക്ടറുടെ അപോയിന്‍മെന്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതായി പരാതി. ഒരു കംപനിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് ചെമ്പൂരിലെ ആശുപത്രിയില്‍ ഡോക്ടറുടെ ഓണ്‍ലൈന്‍ അപോയിന്റ്‌മെന്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചതിക്കപ്പെട്ടതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഡോക്ടറുടെ അപോയിന്റ്‌മെന്റ് എടുക്കാനായി യുവതി ഓണ്‍ലൈനില്‍ നോക്കിയപ്പോള്‍ കിട്ടിയ വിവരം വിശ്വസിച്ചു. തുടര്‍ന്ന് അതില്‍ പറഞ്ഞിരിക്കുന്ന ആശുപത്രിയുടെ നമ്പറിലേക്ക് വിളിച്ചുനോക്കി. എന്നാല്‍ അത് വ്യാജ നമ്പറായിരുന്നു. 

Online Fraud | 'ഡോക്ടറുടെ ഓണ്‍ലൈന്‍ അപോയിന്‍മെന്റ് എടുക്കാന്‍ ആശുപത്രിയിലേക്ക് വിളിച്ചു, പിന്നാലെ യുവതിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ'

ആ നമ്പരില്‍ വിളിച്ച് അപോയിന്റ്‌മെന്റ് ബുക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് മനസിലായതോടെ യുവതി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.
 
Keywords: Kannur, News, Kerala, Woman, Crime, Fraud, Complaint, Police, Mumbai woman calls hospital to book doctor’s appointment, ends up losing Rs 1.5 lakh in online scam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia