Arrested | കുട്ടികളുടെ അശ്ലീല വിഡീയോകളും ചിത്രങ്ങളും സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍

 


ആറ്റിങ്ങല്‍: (www.kvartha.com) കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ജോഷിനെയാണ് (23) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.   

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജോഷിന്‍ സമൂഹമാധ്യമം വഴി കുട്ടികളുടേതടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും വീക്ഷിക്കുകയും ഡൗണ്‍ലോഡ് ചെയ്ത് പലര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ജോഷിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറടറിയില്‍ നടത്തിയ പരിശോധനയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി. 

Arrested | കുട്ടികളുടെ അശ്ലീല വിഡീയോകളും ചിത്രങ്ങളും സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍

പോക്‌സോ ആക്ട് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറ്റിങ്ങല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ്, എഎസ്‌ഐ രാജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Keywords: Attingal, News, Kerala, Arrest, Arrested, Social Media, Police, Children, Crime, Case, Man arrested for spreading illegal video and photos on social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia