Found Dead | വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട്: (www.kvartha.com) വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുറ്റേന്‍കുന്ന് അനിത (52) ആണ് മരിച്ചത്. പുതുപ്പാടി ഈങ്ങാപ്പുഴയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരച്ചില്‍ നടത്തി. 

കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ വീണു കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. മുക്കത്തുനിന്നും ഫയര്‍ഫോഴ്‌സത്തി മൃതദേഹം പുറത്തെടുത്തത്.

Found Dead | വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

Keywords: Kozhikode, News, Kerala, Woman, Death, Police, Found dead, Kozhikode: Woman found dead in well.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia