Complaint | കോഴിക്കോട് വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി പിതാവ്

 


കോഴിക്കോട്: (www.kvartha.com) വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി പിതാവ് ചന്ദ്രന്‍. ജൂലൈ 13നാണ് കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്ര(22)യെ ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയില്‍ ആദിത്യ ചന്ദ്രയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. 

ആദിത്യയുടെ കൂടെ മാവൂര്‍ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാവൂര്‍ സ്വദേശിയെ ഇതുവരെയും പൊലീസ് ചോദ്യം ചെയ്യുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചന്ദ്രന്‍ പരാതിയില്‍ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. 

കുറ്റക്കാരെ നിയമത്തിന്റെ മുന്‍പിലെത്തിച്ച് ശിക്ഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ആദിത്യയുടെ ദുരൂഹമരണത്തില്‍ പട്ടികജാതി സംരക്ഷണനിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. 

Complaint | കോഴിക്കോട് വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി പിതാവ്

Keywords: Kozhikode, News, Kerala, Woman, Found Dead, Death, Complaint, Kozhikode: Woman found dead in rent house; Father suspect mystery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia