Arrested | 'പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി, ചീട്ടുകളിയിലും ഒറ്റ നമ്പര്‍ ലോടറിയിലുമായി പണം നഷ്ടമായതിന് പിന്നാലെ മോഷണത്തിനിറങ്ങി'; യുവാവ് അറസ്റ്റില്‍

 


കോഴിക്കോട്: (www.kvartha.com) ഹെല്‍മറ്റ് ധരിച്ച് ബൈകിലെത്തി മാല പിടിച്ച് പറിച്ചു കൊണ്ടുപോയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. സുരേഷ് ബാബു (43) ആണ് അറസ്റ്റിലായത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയ ശേഷം ചീട്ടുകളിയിലും ഒറ്റ നമ്പര്‍ ലോട്ടറിയിലുമായി പണം നഷ്ടമായതിന് പിന്നാലെ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ജില്ല സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപും വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് പറയുന്നത്: പുതിയാപ്പ ഹയര്‍ സെകന്‍ഡറി സ്‌കൂളിന് പിറകുവശത്തെ ഇടവഴിയിലൂടെ മകന്റെ കുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടികൊണ്ടുവരാന്‍ പോകുകയായിരുന്ന ഊര്‍മിളയുടെ മൂന്നര പവര്‍ സ്വര്‍ണമാലയാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ സബ് ഇന്‍സ്പെക്ടര്‍ യു സനീഷിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. 

Arrested | 'പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി, ചീട്ടുകളിയിലും ഒറ്റ നമ്പര്‍ ലോടറിയിലുമായി പണം നഷ്ടമായതിന് പിന്നാലെ മോഷണത്തിനിറങ്ങി'; യുവാവ് അറസ്റ്റില്‍

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കവര്‍ച നടത്തിയയാളുടെ അവ്യക്ത രൂപവും, ഗ്ലാമര്‍ ബൈകിലാണ് ഇയാള്‍ വന്നതെന്നുള്ള ദൃശ്യം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ യാത്രയിലുള്ള നൂറ്റി അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ അറുപതോളം കിലോമീറ്റര്‍ യാത്ര ചെയ്ത് പരിശോധിക്കുകയും ആയിരത്തി അഞ്ഞൂറോളം ഗ്ലാമര്‍ ബൈകുകളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നു.

പ്രവാസ ജീവിതം നയിച്ചിരുന്ന സുരേഷ് ബാബു നാട്ടിലെത്തി ആശാരി പണി ചെയ്തു വരികയായിരുന്നു. ഇതിനിടെ ചീട്ടുകളിയിലും ഒറ്റ നമ്പര്‍ ലോടറിയിലുമായി കൈയ്യിലുണ്ടായിരുന്ന കാശെല്ലാം നഷ്ടമായപ്പോള്‍ പലിശയ്ക്ക് കടം വാങ്ങി കളി തുടരുകയായിരുന്നു. എല്ലാം നഷ്ടമായപ്പോള്‍ കവചയിലേക്ക് നീങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഈ കവര്‍ച കൂടാതെ നിരവധി കവര്‍ച ശ്രമങ്ങള്‍ നടത്തിയിരുന്നതായും കവര്‍ച നടത്തിയ സ്വര്‍ണമാല വിറ്റതായും സുരേഷ്  സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ശഹീര്‍ പെരുമണ്ണ, എ കെ അര്‍ജുന്‍, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ വി ആര്‍, സീനിയര്‍ സിപിഒ ജയേഷ് സൈബര്‍ സെല്ലിലെ സ്‌കൈലേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. 

Keywords: Kozhikode, News, Kerala, Police, Crime, Arrested, Robbery, Case, Kozhikode: Man arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia