Dog Attack | കണ്ണൂരില്‍ വീണ്ടും വിദ്യാര്‍ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; അഞ്ചാം ക്ലാസുകാരന് പരുക്ക്

 


കണ്ണൂര്‍: (www.kvartha.com) വീണ്ടും കുട്ടികള്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ചിറ്റാരിപറമ്പില്‍ തെരുവുനായയുടെ കടിയേറ്റ വിദ്യാര്‍ഥിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയ്യാറ്റിലെ കരിയില്‍ കരിപ്പായി ബാബുവിന്റെ മകന്‍ വൈഷ്ണവിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ട്യൂഷന്‍ ക്ലാസിനായി പോകുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണം. 

കാലിന് മുറിവേറ്റ വൈഷ്ണവിനെ തൊടീക്കളം പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ഉച്ചയോടെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകാനായി സഹോദരനുമൊന്നിച്ച് കോയ്യാറ്റില്‍ എത്തിയപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്. കോയ്യാറ്റില്‍, ഇടുമ്പ, തൊടീക്കളം പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന്  പ്രദേശവാസികള്‍ പറഞ്ഞു. 

Dog Attack | കണ്ണൂരില്‍ വീണ്ടും വിദ്യാര്‍ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; അഞ്ചാം ക്ലാസുകാരന് പരുക്ക്

രണ്ടുമാസം മുന്‍പ് മുഴപ്പിലങ്ങാട് കെട്ടിടനകത്ത് ഓട്ടിസം ബാധിച്ച പതിനൊന്നുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. ഇതിനു ശേഷം നിരവധി കുട്ടികള്‍ക്ക് നേരെയാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും കടിയേറ്റത്.

Keywords: Kannur, News, Kerala, Student injured,  Dog attack, Kannur: Student injured in stray dog attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia