V Sivadasan | അനന്തപുരി എഫ് എം നിര്‍ത്തിയ കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് വി ശിവദാസന്‍ എംപി

 


കണ്ണൂര്‍: (www.kvartha.com) അനന്തപുരി എഫ് എം നിര്‍ത്തിയ കേന്ദ്ര നടപടി വൈവിധ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന്  വി ശിവദാസന്‍ എംപി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. 45 ലക്ഷത്തോളം ശ്രോതാക്കളുള്ള മലയാളികളുടെ റേഡിയോ ചാനലാണ് അനന്തപുരി എഫ് എം. മലയാള ഭാഷയെയും സംസ്‌കാരത്തെയും പോഷിപ്പിച്ചു ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അനന്തപുരി എഫ് എം ആരംഭിച്ചത്. 

2005 ലെ കേരളപ്പിറവി ദിനത്തിലാണ് അനന്തപുരി എഫ് എം പ്രക്ഷേപണം ആരംഭിച്ചത്. ഏവര്‍ക്കും പ്രിയപ്പെട്ട ഈ ചാനല്‍ നിര്‍ത്താനാണ് യൂനിയന്‍ സര്‍കാരിന്റെ തീരുമാനം. മലയാള ഭാഷയ്ക്ക് തന്നെ എതിരായ ഒരു നീക്കമാണിത്. 'ബഹുജന ഹിതായ, ബഹുജന സുഖായ' എന്ന ആകാശവാണിയുടെ ആപ്തവാക്യത്തിന് നിരക്കാത്ത രീതിയില്‍, പ്രാദേശിക സ്വരങ്ങളെ ഇല്ലാതാക്കുന്ന ഈ നടപടി അതിശക്തമായി തന്നെ എതിര്‍ക്കപ്പെടണം. അനന്തപുരി എഫ് എം ചാനലിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം യൂനിയന്‍ സര്‍കാര്‍ പിന്‍വലിക്കണമെന്ന് വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

V Sivadasan | അനന്തപുരി എഫ് എം നിര്‍ത്തിയ കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് വി ശിവദാസന്‍ എംപി

Keywords: Kannur, News, Kerala, MP V Shivdasan, Ananthapuri FM, Kannur: MP V Sivadasan about Ananthapuri FM shuts down.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia