EP Jayarajan | സെമിനാറില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു, എല്ലാം ശുഭമായി വരുമെന്നും ഇ പി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന രാഷ്ട്രീയത്തില്‍ ഏക സിവില്‍ കോഡ് വിഷയത്തിന്റെ ചൂടും പുകയും അണയാതിരിക്കവെ ഈക്കാര്യത്തില്‍ എല്‍ഡിഎഫ് നിലപാട് എന്തെന്ന പ്രതികരണവുമായി ഇ പി ജയരാജന്‍ രംഗത്തെത്തി. മുസ്ലിം ലീഗിന്റെ എല്‍ഡിഎഫ് പ്രവേശനം പൂര്‍ണമായും തളളിക്കളയാതെയുളള പ്രതികരണമാണ് ഇപി ജയരാജന്‍ നടത്തിയത്. 

മുസ്ലിം ലീഗ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരുമോയെന്ന ചോദ്യത്തിന് എല്ലാം ശുഭമാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. പാപ്പിനിശേരിയിലെ വസതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ കര്‍മത്തില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡിലൂടെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. കോഴിക്കോട്ടെ സെമിനാറില്‍ ആര്‍എസ്എസിനെയും ജമാഅത് ഇസ്‌ലാമിയേയും പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

EP Jayarajan | സെമിനാറില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു, എല്ലാം ശുഭമായി വരുമെന്നും ഇ പി ജയരാജന്‍

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് എക്കാലവും സ്വീകരിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ ക്ഷണിക്കാതിരുന്നത്. അത് അവര്‍ ഉപേക്ഷിച്ചാല്‍ അവരുമായും യോജിച്ച് പോകാന്‍ തയ്യാറാണ്. സെമിനാറില്‍ പങ്കെടുക്കില്ലന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ. ലീഗിനെ പങ്കെടുപ്പിക്കണമെന്നാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. ലീഗ് പിന്തുണയില്ലെങ്കില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും യുഡിഎഫ് ജയിക്കില്ല. ഏക സിവില്‍കോഡിനെ സിപിഎം നേതാക്കള്‍ അനുകൂലിച്ചു എന്നത് അബദ്ധ പ്രചാരണമാണ്. ഏകീകൃത സിവില്‍കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. തെറ്റായ പ്രചരണം മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

ഇത്തരത്തില്‍ തെറ്റായ പ്രവണത ഏതെങ്കിലും സമുദായത്തിലുണ്ടങ്കില്‍ അത് ആ സമുദായം തന്നെ തിരുത്തണമെന്നാണ്അന്ന് ഇഎംഎസ് പറഞ്ഞത്. സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പഴയകാല കഥകള്‍ പിന്നെ തപ്പി നടക്കേണ്ട കാര്യമില്ലല്ലോ. യുഡിഎഫ് മുന്നണിക്ക് ഈ നിലയില്‍ അധികകാലം തുടരാന്‍ കഴിയില്ല. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് 85ലെന്നല്ല ഒരിക്കലും ഇഎംഎസും ദേശാഭിമാനിയും പറഞ്ഞിട്ടില്ല. അന്നും ഇന്നും ഏകീകൃത സിവില്‍ കോഡ് വേണ്ടന്നാണ് സിപിഎം നിലപാട്. രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടി കുഴക്കരുതെന്നായിരുന്നു ഇഎംഎസിന്റെ നിലപാടെന്നും ജയരാജന്‍ പറഞ്ഞു.

Keywords: Kannur, News, Kerala, EP Jayarajan, Uniform civil code, LDF, Kannur: EP Jayarajan about Uniform Civil Code.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia