Jailed | കൈക്കൂലി: മുന്‍ തഹസില്‍ദാര്‍ക്ക് 4 വര്‍ഷം തടവും 65,000 രൂപ പിഴയും

 


തൊടുപുഴ: (www.kvartha.com) കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ തഹസില്‍ദാര്‍ക്ക് നാല് വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2013 മുതല്‍ തൊടുപുഴ തഹസില്‍ദാറായിരുന്ന ജോയ് കുര്യാക്കോസിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 

ജോയ് കുര്യാക്കോസ് പാറപ്പുഴ സ്വദേശിയില്‍നിന്ന് വീടിന്റെ ആഡംബര നികുതി ഒഴിവാക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് വിധി. കൈക്കൂലി വാങ്ങിയ ഉടന്‍ ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈഎസ്പി രതീഷ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ വി എ സരിത ഹാജരായി.

Jailed | കൈക്കൂലി: മുന്‍ തഹസില്‍ദാര്‍ക്ക് 4 വര്‍ഷം തടവും 65,000 രൂപ പിഴയും

Keywords: Thodupuzha, News, Kerala, Bribe, Ex-tehsildar, Bribe: Ex-tehsildar gets 4 years in jail and Rs 65,000 fine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia