Body Found | അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: സൈനികന്റെ മൃതദേഹം 5 ദിവസത്തിന് ശേഷം കണ്ടെത്തി

 


ഇറ്റാനഗര്‍: (www.kvartha.com) അരുണാചല്‍പ്രദേശിയെ തവാങില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ സൈനികന്റെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശിയായ സുബേദാര്‍ എ എസ് ധഗാലെയാണ് മരിച്ചത്. 

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികര്‍ രക്ഷപെട്ടിരുന്നു. എന്നാല്‍ സുബേദാര്‍ ധഗാലെ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. വിദഗ്ധ ഉപകരണങ്ങളുമായി ഒന്നിലധികം സംഘങ്ങള്‍ നാല് ദിവസമായി നടത്തിയ വന്‍ തിരച്ചിലിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 

Body Found | അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍: സൈനികന്റെ മൃതദേഹം 5 ദിവസത്തിന് ശേഷം കണ്ടെത്തി

ധഗാലെയ്ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മൃതദേഹം തവാങ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. തവാങില്‍ പുഷ്പചക്രം അര്‍പിക്കുന്ന ചടങ്ങിനുശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് പ്രതിരോധ വക്താവ് റാവത് വ്യക്തമാക്കി.

Keywords:  News, National, Death, Found, Body Found, hospital, Army, Armyman's body recovered 5 days after landslide in Arunachal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia