Complaint | ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ പീഡിപ്പിച്ചെന്ന സംഭവം: പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് കുടുംബം

 


കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. ആശുപത്രി ജീവനക്കാരില്‍ ചിലര്‍ ഔദ്യോഗിക വേഷത്തിലെത്തുകയും മോശമായി സംസാരിച്ചെന്നു കുടുംബം പറയുന്നു. ആരുമില്ലാത്ത സമയത്ത് ഇരയോടാണ് സംസാരിച്ചതെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡികല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകള്‍ പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍ നിന്നും വിശദീകരണം തേടുമെന്നും പരാതി പൊലീസിന് കൈമാറുമെന്നും നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഉറപ്പ് നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. 

Complaint | ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ പീഡിപ്പിച്ചെന്ന സംഭവം: പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് കുടുംബം

കോഴിക്കോട് മെഡികല്‍ കോളജില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തീയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജികല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് പീഡനത്തിനിരയായതെന്ന് പരാതിയില്‍ പറയുന്നു. സര്‍ജികല്‍ ഐസിയുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ ഗ്രേഡ് 1 അറ്റാന്‍ഡര്‍ ശശീന്ദ്രന്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. 

ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ബന്ധുക്കളോട് വിവരം പറഞ്ഞതോടെ മെഡികല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അറ്റന്‍ഡര്‍ ശശീന്ദ്രനെ മെഡികല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഷനിലാണ്.

Keywords:  Kozhikode, News, Kerala, Molestation, Complaint, Police, Incident of molestation of woman undergoing surgery: Family says pressure to withdraw complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia